Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുതിച്ചുയർന്ന് ഇന്ധനവില; പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി; വില കൂടുന്നത്  10 ദിവസത്തിനിടെ എട്ടാം തവണ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പെട്രോൾ, ഡീസൽ വില വീണ്ടും കുതിച്ചു കയറുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.

10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയിൽ വർധനവുണ്ടായി.രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.
കോവിഡ് വാക്‌സിൻ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയിൽ ഉണർവ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന ക്രൂഡോയിൽ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ വില വീണ്ടും വർധിക്കാനാണ് സാധ്യത.

ഇന്നത്തെ പെട്രോൾ, ഡീസൽ വില
കോട്ടയം

പെട്രോൾ: 82.66 രൂപ

ഡീസൽ: 76.44 രൂപ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP