Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടു കോടി വോട്ടുകൾ തട്ടിപ്പെന്ന് തെളിയിച്ചാൽ മാത്രമേ ബൈഡനെ വൈറ്റ് ഹൗസിൽ കയറ്റൂ; വീണ്ടും ഉടക്കുമായി ട്രംപ് രംഗത്ത്; പെനിസൻവാലിയൻ തെരഞ്ഞെടുപ്പു നിയമപോരാട്ടത്തിൽ തിരിച്ചടി കിട്ടിയിട്ടും കസേരയിൽ നിന്നിറങ്ങാൻ മടിച്ച് ട്രംപ് മുമ്പോട്ട്

എട്ടു കോടി വോട്ടുകൾ തട്ടിപ്പെന്ന് തെളിയിച്ചാൽ മാത്രമേ ബൈഡനെ വൈറ്റ് ഹൗസിൽ കയറ്റൂ; വീണ്ടും ഉടക്കുമായി ട്രംപ് രംഗത്ത്; പെനിസൻവാലിയൻ തെരഞ്ഞെടുപ്പു നിയമപോരാട്ടത്തിൽ തിരിച്ചടി കിട്ടിയിട്ടും കസേരയിൽ നിന്നിറങ്ങാൻ മടിച്ച് ട്രംപ് മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അവകാശവാദങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ ഡൊണാൾഡ് ട്രംപ് ആയുധം വച്ചു കീഴടങ്ങും എന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും താൻ വൈറ്റ്ഹൗസ് വിട്ടൊഴിയുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് വീണ്ടും മാറ്റുകയാണ് ട്രംപ്. എട്ടു കോടി വോട്ടുകൾ തട്ടിപ്പെന്ന് തെളിയിച്ചാൽ മാത്രമേ ബൈഡനെ വൈറ്റ് ഹൗസിൽ കയറ്റൂവെന്നാണ് പുതിയ പ്രഖ്യാപനം. ഇത്രയും വോട്ടുകൾ തട്ടിപ്പിലൂടെ ബൈഡൻ നേടിയതാണെന്നാണ് ട്രംപിന്റെ ആരോപണം.

ഡിസംബർ 14 ന് ഇലക്ടൊറൽ കോളേജ് ബൈഡനെ പ്രസിഡണ്ടായി തെരഞ്ഞെടുത്താൽ ഉടൻ തന്നെ അധികാര കൈമാറ്റത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും മനസ്സുമാറ്റുകയാണ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ നിലപാട് വിശദീകരണം. നിയമവിരുദ്ധമായി ബൈഡന് 8 കോടി വോട്ടുകൾ കിട്ടിയെന്നാണ് ആരോപണം. വലിയ തോതിൽ ക്രമക്കേട് ചിലയിടത്തുണ്ടായെന്നും ട്രംപ് പറയുന്നു. പരിഹരിക്കാൻ കഴിയാത്ത വലിയ പ്രശ്‌നമാണ് ബൈഡന് മുന്നിലുള്ളതെന്നും ട്രംപ് ട്വീറ്റിൽ വിശദീകരിക്കുന്നു.

ശക്തമായ പോരാട്ടം നടന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കോടതിയിൽ പോകാൻ തന്നെയാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ കേസുകളൊക്കെ എങ്ങുമെങ്ങും എത്താതെ പോവുകയാണ്. സംസ്ഥാനങ്ങൾ ഓരോന്നായി തെരഞ്ഞെടുപ്പ് ഫലത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകുകയാണ്. ഇതിനിടെയാണ് പുതിയ ട്വീറ്റ്. ഇതോടെ വീണ്ടും അമേരിക്കയിൽ ഭരണ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോകുമെന്ന ആശങ്ക ഉയരുകയാണ്. പെൻസിൽവാലിയയിലെ കേസിലും ട്രംപ് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് ശേഷം ബൈഡനെ ട്രംപ് അംഗീകരിക്കുന്നില്ല

തെരഞ്ഞെടുപ്പിൽ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ പ്രയാസമാണെന്ന് നേരത്തെ ട്രംപ് പ്രതികരിച്ചിരുന്നു. ഡിസംബർ 14 ന് യോഗം ചേരുമ്പോൾ ബൈഡനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയാണെങ്കിൽ അത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ഇലക്ടറൽ കോളേജിന് മുന്നറിയിപ്പ് നൽകാനും ട്രംപ് നേരത്തെ മടിച്ചിരുന്നില്ല. പുതിയ പ്രസിഡണ്ട് അധികാരമേൽക്കുന്നതു വരെ തന്റെ പോരാട്ടം തുടരാൻ 55 ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം അദ്ദേഹം ആവർത്തിച്ചു.

ജനുവരി 20 ന് ഇടയിൽ ഒരുപാട് സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി. ജനുവരി 6 ന് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുന്നതിനായി കോൺഗ്രസ്സ് യോഗം ചേരുന്നുണ്ട്. അതിലാണ് ഇപ്പോൾ ട്രംപിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ തട്ടിപ്പിലൂടെ അല്ലാതെ ബൈഡന് 80 മില്ല്യൺ വോട്ടുകൾ ലഭിക്കില്ലെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച ട്രംപ് അടുത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. ഇപ്പഴേ 2024 ലെ കാര്യം സംസാരിക്കേണ്ടതില്ല എന്നായിരുന്നു ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ ഉത്തരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP