Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരപ്പുറ സോളർ വൈദ്യുത പ്ലാന്റുകൾ; 200 മെഗാവാട്ടിന്റെ പദ്ധതിക്ക് കൂടി കേന്ദ്രത്തിന്റെ അംഗീകാരം

പുരപ്പുറ സോളർ വൈദ്യുത പ്ലാന്റുകൾ; 200 മെഗാവാട്ടിന്റെ പദ്ധതിക്ക് കൂടി കേന്ദ്രത്തിന്റെ അംഗീകാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീടുകളിൽ പുരപ്പുറ സോളർ വൈദ്യുത പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള 200 മെഗാവാട്ടിന്റെ പദ്ധതി കൂടി കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചു. നേരത്തെ അനുവദിച്ച 50 മെഗാവാട്ടിനു പുറമേയാണിത്. ഇതനുസരിച്ച് ഒരു ലക്ഷത്തോളം ഗാർഹിക ഉപയോക്താക്കൾക്കു സബ്‌സിഡിയോടെ സോളർ പ്ലാന്റുകൾ സ്ഥാപിക്കാം.

മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് 40ശതമാനവും അതിനു മുകളിൽ 10 കിലോവാട്ട് വരെ 20 ശതമാനവും കേന്ദ്ര സബ്‌സിഡി ലഭിക്കും. ഗാർഹിക ഉപയോക്താക്കൾക്കു താൽപര്യമുണ്ടെങ്കിൽ പദ്ധതിയുടെ 25% തുക വരെ വൈദ്യുതി ബോർഡ് ചെലവഴിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ബോർഡിനു നൽകണം. മുഴുവൻ ചെലവും വഹിക്കുന്ന ഉപയോക്താക്കൾക്കു മുഴുവൻ വൈദ്യുതിയും എടുക്കാം.

കേരളത്തിനു പുറമേ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കു മാത്രമാണു കേന്ദ്രം 100 മെഗാവാട്ടിൽ കൂടുതൽ പുരപ്പുറ സോളർ പദ്ധതി അനുവദിച്ചത്. കേരളം ആവശ്യപ്പെട്ട 200 മെഗാവാട്ടും കേന്ദ്രം അംഗീകരിച്ചു. മുൻപ് അനുവദിച്ച 50 മെഗാവാട്ട് പുരപ്പുറ സോളർ പദ്ധതിയുടെ റജിസ്‌ട്രേഷൻ വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റിൽ നടക്കുകയാണ്. 200 മെഗാവാട്ട് കൂടി ലഭിച്ച സാഹചര്യത്തിൽ താൽപര്യമുള്ള എല്ലാ ഉപയോക്താക്കൾക്കും രജിസ്റ്റർ ചെയ്യാം. മൂന്നു കിലോവാട്ടിന്റെ നിലയം സ്ഥാപിച്ചാൽ മാസം 350 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. . മൂന്നു കിലോവാട്ടിന്റെ പ്ലാന്റിന് ഒന്നര ലക്ഷത്തോളം രൂപ ചെലവു വരും. ഇതിന്റെ 40% കേന്ദ്ര സർക്കാർ നൽകും.

പദ്ധതി നടപ്പാക്കുന്നതിനു യോഗ്യതയുള്ള കമ്പനികളെ വൈദ്യുതി ബോർഡ് ടെൻഡർ വിളിച്ചാണു തിരഞ്ഞെടുക്കുക. യോഗ്യതയുള്ളവരുടെ പാനൽ പ്രസിദ്ധീകരിക്കും. അതിൽ നിന്ന് ഉപയോക്താക്കൾക്കു താൽപര്യമുള്ളവരെ തിരഞ്ഞെടുത്തു പ്ലാന്റ് സ്ഥാപിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP