Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ മരുന്ന് നൽകി വന്ധ്യം കരിക്കും; പാക്കിസ്ഥാനിൽ ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന് കാബിനറ്റിന്റെ അംഗീകാരം

ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ മരുന്ന് നൽകി വന്ധ്യം കരിക്കും; പാക്കിസ്ഥാനിൽ ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന് കാബിനറ്റിന്റെ അംഗീകാരം

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യം കരിക്കാൻ നീക്കം. പ്രതിയുടെ അനുമതിയോടെ വന്ധ്യംകരണം നടത്തുന്നതിനും ബലാത്സംഗപരാതികൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുന്നതിനുമുള്ള ഓർഡിനൻസുകൾക്ക് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചു.

കുറ്റവാളിയുടെ സമ്മതം വാങ്ങിയ ശേഷം വന്ധ്യം കരിക്കാനാണ് നീക്കം. ബലാത്സംഗക്കേസുകളിൽ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിനും ഓർഡിനൻസിൽ അനുമതി ഉണ്ട്. ഫെഡറൽ നിയമമന്ത്രി ഫറോഗ് നസീമിന്റെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാ കേസുകൾ സംബന്ധിച്ച മന്ത്രിസഭാ സമിതി യോഗത്തിൽ ബലാത്സംഗ വിരുദ്ധ (അന്വേഷണം, വിചാരണ) ഓർഡിനൻസ് 2020, ക്രിമിനൽ നിയമം (ഭേദഗതി) ഓർഡിനൻസ് 2020 എന്നിവ അംഗീകരിച്ചു. ഫെഡറൽ കാബിനറ്റ് ചൊവ്വാഴ്ച ഓർഡിനൻസുകൾ അംഗീകരിച്ചതായി പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

വന്ധ്യംകരണത്തിനു മുൻപായി കുറ്റവാളിയുടെ അനുമതി വാങ്ങണമെന്നത് രാജ്യാന്തര നിയമപ്രകാരം നിർബന്ധമാണെന്ന് നിയമമന്ത്രി നസീം പറഞ്ഞു. ഇത്തരത്തിൽ കുറ്റവാളിയുടെ സമ്മതപ്രകാരമല്ലാതെ വന്ധ്യംകരണം നടത്തിയാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. അഥവാ കുറ്റവാളി വന്ധ്യംകരണത്തിന് തയാറാകുന്നില്ലെങ്കിൽ അയാൾക്ക് പാക്കിസ്ഥാൻ പീനൽ കോഡ് അനുസരിച്ച് വധശിക്ഷയോ 25 വർഷം തടവോ ലഭിച്ചേക്കാവുന്നതാണ്. കോടതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. പരിമിതമായ കാലയളവിനോ ജീവിതകാലത്തേക്കോ കോടതി വന്ധ്യംകരണത്തിന് ഉത്തരവിട്ടേക്കാമെന്നും മന്ത്രി പറയുന്നു.

ബലാത്സംഗക്കേസുകളിൽ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിനും ഓർഡിനൻസിൽ അനുമതി ഉണ്ട്. സ്‌പെഷൽ പ്രോസിക്യൂട്ടർമാരെയും നിയമിക്കാം. നിർദ്ദിഷ്ട നിയമനിർമ്മാണം അനുസരിച്ച്, ഒരു കമ്മിഷണറുടെയോ ഡപ്യൂട്ടി കമ്മിഷണറുടെയോ നേതൃത്വത്തിലുള്ള ബലാത്സംഗ വിരുദ്ധ പ്രതിസന്ധി സെല്ലുകൾ ഒരു ആദ്യത്തെ വിവര റിപ്പോർട്ട്, മെഡിക്കൽ പരിശോധന, ഫൊറൻസിക് വിശകലനം എന്നിവ വേഗത്തിൽ രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കും.

ബലാത്സംഗത്തിൽനിന്നു രക്ഷപെട്ട വ്യക്തിയെ പ്രതി ചോദ്യം ചെയ്യുന്നതും ഈ നിയമം തടയുന്നു. ജഡ്ജിനും പ്രതിയുടെ അഭിഭാഷകർക്കും മാത്രമായിരിക്കും ചോദ്യം ചെയ്യലിന് അനുമതിയുണ്ടാകുക. വിഡിയോ കോൺഫറൻസു വഴിയുള്ള വിചാരണ, ഇരയ്ക്കും സാക്ഷികൾക്കും സാക്ഷി സംരക്ഷണം, അന്വേഷണത്തിലും വിചാരണയിലും ആധുനിക ഉപകരണങ്ങളുടെ ഉപയോഗം, ഇരകൾക്ക് നിയമപരമായ സഹായം, ഇരകൾക്ക് സ്വതന്ത്ര പിന്തുണ, ഉപദേഷ്ടാക്കളെ നിയമിക്കൽ എന്നിവ നിർദ്ദിഷ്ട നിയമങ്ങളിൽ ഉൾപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP