Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിൽ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തുന്നവരുടെ അവയവങ്ങൾ അനധികൃതമായി നീക്കം ചെയ്യും; മസ്തിഷ്‌ക മരണം സംഭവിച്ചവരുടെയും മറ്റും അവയവങ്ങൾ എടുക്കുന്നത് ബന്ധുക്കളെ വ്യാജ സമ്മത പത്രത്തിൽ ഒപ്പിടുവിച്ച ശേഷം: ഡോക്ടർമാർ അടക്കം ആറു പേർ അറസ്റ്റിൽ

അപകടത്തിൽ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തുന്നവരുടെ അവയവങ്ങൾ അനധികൃതമായി നീക്കം ചെയ്യും; മസ്തിഷ്‌ക മരണം സംഭവിച്ചവരുടെയും മറ്റും അവയവങ്ങൾ എടുക്കുന്നത് ബന്ധുക്കളെ വ്യാജ സമ്മത പത്രത്തിൽ ഒപ്പിടുവിച്ച ശേഷം: ഡോക്ടർമാർ അടക്കം ആറു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബെയ്ജിങ്: അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ അവയവങ്ങൾ അനധികൃതമായി നീക്കം ചെയ്ത സംഘത്തിലെ ഡോക്ടർമാരുൾപ്പെടെ ആറു പേർ ചൈനയിൽ അറസ്റ്റിൽ. ചൈനയിലെ അൻഹ്യു പ്രവിശ്യയിലെ ഹുവൈവാൻ കൗണ്ടി പീപ്പിൾസ് ആശുപത്രിയിലാണ് സംഭവം. ബന്ധുക്കളെ വ്യാജ സമ്മത പത്രത്തിൽ ഒപ്പിടുവിച്ച ശേഷം വൃക്കയും കരളും അടക്കം അവയവങ്ങൾ എടുത്ത് കോടികൾ സമ്പാദിച്ച സംഘമാണ് അറസ്്റ്റിലായത്.

ഡോക്ടർമാർ ഉൾപ്പെട്ട സംഘം 2017നും 2018നും ഇടയിൽ 11 പേരുടെ വൃക്കയും കരളും സമ്മതമില്ലാതെ നീക്കം ചെയ്തിനാണ് അറസ്റ്റ്. 2018ൽ ആശുപത്രിയിൽവച്ചു മരിച്ച ഒരാളുടെ മകന് ഡോക്ടർമാരുടെ നടപടികളിൽ സംശയം തോന്നിയതിനു പിന്നാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ സംഭവം പുറത്ത് വരുന്നത്. ജൂലൈയിൽ തന്നെ ഡോക്ടർമാർ ഉൾപ്പെട്ട സംഘം അറസ്റ്റിലായെങ്കിലും പരാതിക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഇപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ മേധാവി യാങ് സുക്‌സുൻ പരുക്കേറ്റയാളുടെ ബന്ധുക്കളെ സമീപിച്ച് അവയവാദാനത്തിന് സമ്മതിപ്പിക്കുകയും സമ്മതപത്രം ഒപ്പിടിവിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഈ സമ്മതപത്രങ്ങൾ വ്യാജമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കാർ അപകടത്തിൽ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിക്കുന്നവരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

അർധരാത്രിയിൽ ആശുപത്രിയുടെ പുറത്തു പാർക്ക് ചെയ്തിരുന്ന, ആംബുലൻസെന്ന് തോന്നിപ്പിക്കുന്ന വാനിനുള്ളിൽവച്ചായിരുന്നു രോഗികളുടെ അവയവങ്ങൾ നീക്കം ചെയ്തിരുന്നത്. ഇവ, മാഫിയ സംഘത്തിന്റെ തന്നെ ഭാഗമായിരുന്ന വ്യക്തികൾക്കും മറ്റ് ആശുപത്രികൾക്കും വിൽക്കുകയായിരുന്നു പതിവ്.

2018ൽ ഹുവൈവാൻ ആശുപത്രിയിൽവച്ചു മരിച്ച അമ്മയുടെ അവയവദാനത്തിന്റെ രേഖഖൾ പുനപരിശോധിച്ചപ്പോൾ സംശയം തോന്നിയ ഷി ചിയാങ്ലിനാണ് അധികൃതർക്ക് പരാതി നൽകിയത്. രേഖകളിലെ പല ഭാഗങ്ങളും ശൂന്യമായിരുന്നെന്ന് ഷി പറഞ്ഞു. അവയവങ്ങൾ ദാനം ചെയ്തവരുടെ പട്ടിക സൂക്ഷിക്കുന്ന രേഖകളിൽ തന്റെ മാതാവിന്റെ പേരില്ലെന്നും ഷി കണ്ടെത്തി. ഇക്കാര്യങ്ങൾ പുറത്തുപറയാതിരിക്കാൻ തനിക്ക് വൻ തുക വാഗ്ദാനം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

2015വരെ തൂക്കിലേറ്റപ്പെട്ട കുറ്റവാളികളുടെ അവയവങ്ങളായിരുന്നു അവയവമാറ്റത്തിന് ചൈനയിലെ ആശുപത്രികളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ കടുത്ത വിമർശനം നേരിട്ടതിനെ തുടർന്ന് അഞ്ച് വർഷം മുൻപ് ഇത് നിർത്തലാക്കി. അതിനുശേഷം രൂപീകരിച്ച നാഷനൽ ഓർഗൻ ബാങ്ക് വഴിയാണ് ഇപ്പോൾ അവയവദാനം ഔദ്യോഗികമായി നടക്കുന്നത്. എന്നാൽ അവയവ മാഫിയ സജീവമാണെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP