Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ജനശക്തി പാർട്ടിയെ കയ്യൊഴിഞ്ഞ് ബിജെപി; രാംവിലാസ് പാസ്വാൻറ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭ സീറ്റ് ബിജെപി ഏറ്റെടുത്തു; ബീഹാറിൽ നിന്നും രാജ്യസഭയിലേക്കെത്തുക മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി

ലോക് ജനശക്തി പാർട്ടിയെ കയ്യൊഴിഞ്ഞ് ബിജെപി; രാംവിലാസ് പാസ്വാൻറ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭ സീറ്റ് ബിജെപി ഏറ്റെടുത്തു; ബീഹാറിൽ നിന്നും രാജ്യസഭയിലേക്കെത്തുക മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടിയെ പാടെ തഴഞ്ഞ് ബിജെപി. എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാൻറ മരണത്തോടെ ഒഴിവ് വന്ന ബിഹാറിൽ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി ഏറ്റെടുത്തു. മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദിയെ രാജ്യസഭ സ്ഥാനാർത്ഥിയായി ബിജെപി നാമനിർദ്ദേശം ചെയ്തു. രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാനെ രാജ്യസഭയിലേക്ക് അയക്കാൻ എൽജെപി തയ്യാറെടുക്കുന്നതിനിടെയാണ് ബിജെപിയുടെ നീക്കം. ചിരാഗ് പാസ്വാന്റെ പാർട്ടിക്ക് രാജ്യസഭ സീറ്റ് നൽകുന്നതിനെ ജെഡിയു ശക്തമായി എതിർത്തിരുന്നു. ബിഹാറിൽ ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് പ്രകടനം മോശമാക്കിയത് ചിരാഗ് പാസ്വാന്റെ ഇടപെടൽ മൂലമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ.

ലോക് ജനശക്തി പാർട്ടി പ്രസിഡന്റായ പസ്വാൻ എട്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യസഭാം​ഗവും കേന്ദ്രമന്ത്രിയുമായി ചുമതല വഹിക്കവെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ജനതാ പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാർത്ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്.

1969ൽ ബിഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിഹാർ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും പസ്വാനാണ്.1977ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. ജനത പാർട്ടി അംഗമായി ഹിജാപൂർ മണ്ഡലത്തിൽ നിന്നായിരുന്നു ലോക്‌സഭ പ്രവേശനം. 1980, 1989, 1996, 1999, 2004, 2014 വർഷങ്ങളിൽ അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ആറ് പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. വി പി സിങ് മന്ത്രി സഭയിൽ തൊഴിൽമന്ത്രിയായിട്ടാണ് തുടക്കം. ഐ കെ ഗുജ്‌റാൾ, ദേവഗൗഡ മന്ത്രിസഭകളിൽ റയിൽവേയും വാജ്‌പേയി മന്ത്രിസഭയിൽ ആദ്യം ടെലിക്കമ്മ്യൂണിക്കേഷനും പി്ന്നീട് ഖനിയുടേയും മന്ത്രിയായി. മന്മോഹൻ സിംഗിന്റെ ഒന്നാം യുപിഎ സർക്കാറിൽ രാസവളം വകുപ്പായിരുന്നു. മോദി സർക്കാറിൽ തുടക്കം മുതൽ ഭക്ഷ്യവും പൊതു വിതരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP