Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 74,899 സ്ഥാനാർത്ഥികൾ; 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും ഒരാളും; ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലും

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 74,899 സ്ഥാനാർത്ഥികൾ; 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും ഒരാളും; ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ. 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാർത്ഥികളും മലപ്പുറം ജില്ലയിലാണ് (4,390). ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ ഏക സ്ഥാനാർത്ഥി കണ്ണൂർ കോർപ്പറേഷനിലാണ് മത്സരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ മത്സര രംഗത്തുള്ളത് 6465 സ്ഥാനാർത്ഥികളാണ്. ഇതിൽ 3343 പുരുഷന്മാരും 3122 സ്ത്രീകളുമാണുള്ളത്. കൊല്ലം 5723 (പുരുഷൻ- 3040, സ്ത്രീ- 2683), പത്തനംതിട്ട 3699 (പുരുഷൻ- 2014, സ്ത്രീ- 1685), ആലപ്പുഴ 5463 (പുരുഷൻ- 2958, സ്ത്രീ- 2505), കോട്ടയം 5432 (പുരുഷൻ- 2828, സ്ത്രീ- 2604), ഇടുക്കി 3234 (പുരുഷൻ- 1646, സ്ത്രീ- 1588),

എറണാകുളം 7255 (പുരുഷൻ-3732, സ്ത്രീ- 3523), തൃശൂർ 7020 (പുരുഷൻ- 3671, സ്ത്രീ- 3349), പാലക്കാട് 6587 (പുരുഷൻ- 3321, സ്ത്രീ- 3266), മലപ്പുറം 8387 (പുരുഷൻ- 3997, സ്ത്രീ- 4390), കോഴിക്കോട് 5985 (പുരുഷൻ- 3078, സ്ത്രീ- 2907), വയനാട് 1857 (പുരുഷൻ- 987, സ്ത്രീ- 870), കണ്ണൂർ 5144 (പുരുഷൻ- 2630, സ്ത്രീ- 2513, ട്രാൻസ്‌ജെൻഡർ- 1), കാസർഗോഡ് 2648 (പു- 1348, സ്ത്രീ- 1300) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളുടെ ആകെ എണ്ണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP