Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർണബിന് ജാമ്യം നൽകിയത് കുറ്റക്കാരനെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ലാത്തതിനാൽ; വ്യക്തികളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കാൻ നിയമങ്ങൾ ആയുധമാക്കരുതെന്നും സുപ്രീം കോടതി; നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയിൽ പരാമർശം ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡും ഇന്ദിര ബാനർജിയും ഉൾപ്പെട്ട ബഞ്ചിന്റേത്

അർണബിന് ജാമ്യം നൽകിയത് കുറ്റക്കാരനെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ലാത്തതിനാൽ; വ്യക്തികളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കാൻ നിയമങ്ങൾ ആയുധമാക്കരുതെന്നും സുപ്രീം കോടതി;  നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയിൽ പരാമർശം ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡും ഇന്ദിര ബാനർജിയും ഉൾപ്പെട്ട ബഞ്ചിന്റേത്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ആത്മഹത്യാ പ്രേരണയ്ക്കു പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണ് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതെന്ന് സുപ്രീം കോടതി. അർണബിന് ഇടക്കാല ജാമ്യം അനുവദിച്ചത് വിശദീകരിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്റീരിയർ ഡിെസെനറുടെ ആത്മഹത്യയിൽ കുറ്റക്കാരനാണെന്നു വ്യക്തമാകുന്ന തെളിവുകൾ ഇല്ല. ആത്മഹത്യ പ്രേരണക്കേസിൽ മഹാരാഷ്ട്ര പൊലീസ് സമർപ്പിച്ച എഫ്‌ഐആറിന്റെ പ്രാഥമിക വിലയിരുത്തലിൽ അർണബിനെതിരായ കുറ്റം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ വ്യക്തികളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കാനുള്ള ആയുധമാക്കരുത് തെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡും ഇന്ദിര ബാനർജിയും അടങ്ങിയ ബെഞ്ചാണ് ഈ മാസം 11-ന് അർണബിന് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജയിൽ വാസത്തിനുശേഷമായിരുന്നു ജാമ്യം ലഭിച്ചത്. അർണബിന് ജാമ്യം നിഷേധിച്ചതിൽ ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

2018-ൽ ഇന്റീരിയർ ഡിസൈനർ അൻവയ് നായ്ക് ആത്മഹത്യ ചെയ്തതിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസന്വേഷണം ആലിബാഗ് പൊലീസ് നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നാൽ അൻവയ് നായിക്കിന്റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടർന്നാണ് കേസ് വീണ്ടും അന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP