Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർക്കിടെക്ച്ചർ സ്ഥാപനത്തിന്റെ മറവിൽ നടത്തിയത് ഓൺലൈൻ സെക്സ് റാക്കറ്റ്; റഷ്യക്കാരിയായ രണ്ടാം ഭാര്യക്കൊപ്പം 44കാരൻ നടത്തിയത് വൻ ലൈം​ഗിക വ്യാപാരം; ഓൺലൈൻ സെക്സ് ചാറ്റിങ്ങിനും വിഡിയോ കോളിനുമായി നിയമിച്ചത് നിരവധി സ്ത്രീകളെ; വാസ്തുശില്പി ഒടുവിൽ അകത്തായത് ഇങ്ങനെ

ആർക്കിടെക്ച്ചർ സ്ഥാപനത്തിന്റെ മറവിൽ നടത്തിയത് ഓൺലൈൻ സെക്സ് റാക്കറ്റ്; റഷ്യക്കാരിയായ രണ്ടാം ഭാര്യക്കൊപ്പം 44കാരൻ നടത്തിയത് വൻ ലൈം​ഗിക വ്യാപാരം; ഓൺലൈൻ സെക്സ് ചാറ്റിങ്ങിനും വിഡിയോ കോളിനുമായി നിയമിച്ചത് നിരവധി സ്ത്രീകളെ; വാസ്തുശില്പി ഒടുവിൽ അകത്തായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വഡോദര: ആർക്കിടെക്ച്ചർ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ പൊലീസ് കണ്ടെത്തിയത് ഓൺലൈൻ സെക്സ് റാക്കറ്റിനെ. ​ഗുജറാത്തിലെ വഡോദരയിലാണ് ആർക്കിടെക്റ്റ് തന്റെ ഡിസൈൻ ഓഫീസിന്റെ മറവിൽ ഓൺലൈൻ സെക്സ് റാക്കറ്റ് പ്രവർത്തിപ്പിച്ചിരുന്നത്. 44കാരനായ ആർക്കിടെക്റ്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് ലൈംഗിക കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ പാസ്‌പോർട്ട്, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തപ്പോഴാണ് പ്രതിയുടെ രഹസ്യ പ്രവർത്തനങ്ങൾ പുറത്തായത്. വാസ്തുശില്പിയായ നിലേഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലേഷ് ഗുപ്ത തന്റെ ഡിസൈൻ ഓഫിസിൽ നിന്നായിരുന്നു ഓൺലൈൻ സെക്സ് ചാറ്റിങും വിഡിയോ കോൾ റാക്കറ്റും നടത്തിയിരുന്നത്. 44 കാരനായ ഇയാൾ തന്റെ ഡിസൈൻ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം നടത്തിയിരുന്നത്. സ്ത്രീകളിൽ ഭൂരിഭാഗവും പോഷ് അക്കോട്ട പ്രദേശത്തു നിന്നുള്ളവരാണ്.

ഓഫിസ് റെയ്ഡിനെ നിരവധി സെക്സ് ടോയ്സ്, സ്ത്രീകളുടെ പാസ്‌പോർട്ട്, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തപ്പോഴാണ് ഇതിന് പിന്നിലെയാണ് സെക്സ് റാക്കറ്റിന്റെ കാര്യം പുറത്തായത്. പ്രതി നിലേഷ് ഗുപ്ത ഏറെ കാലമായി ഇത്തരമൊരു ഓൺലൈൻ സെക്സ് റാക്കറ്റ് നടത്തുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

യൂറോപ്പിൽ നിന്നുള്ള പോൺ വെബ്സൈറ്റിനു വേണ്ടിയാണ് ഇവർ സെക്സ് ചാറ്റിങും വിഡിയോയും നിർമ്മിച്ച് നൽകിയിരുന്നത്. 'ചതുർബേറ്റ്' എന്ന യൂറോപ്യൻ വെബ്‌സൈറ്റിലേക്ക് പ്രതികൾ അശ്ലീല കണ്ടെന്റ് നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഉപഭോക്താക്കളുടെ ഐഡന്റിറ്റി കണ്ടെത്താതിരിക്കാൻ ബിറ്റ്കോയിൻ വഴിയായിരുന്നു ഇടപാടുകൾ. പ്രതി ഉപയോഗിച്ച 30 ബിറ്റ്കോയിൻ വിലാസങ്ങൾ പൊലീസ് കണ്ടെത്തി 9.5 ബിറ്റ്കോയിനുകൾ അടങ്ങിയ വോലറ്റും പൊലീസ് കണ്ടുകെട്ടി. ഒരു ബിറ്റ്കോയിന് നിലവിൽ 1.5 ലക്ഷം രൂപയാണ് വില.

റേ ഡിസൈൻ വേൾഡ് എന്ന ഡിസൈനിങ് സ്ഥാപനത്തിന്റെ മറവിലാണ് ആഗ്ര സ്വദേശിയായ നിലേഷ് ഗുപ്ത സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. റഷ്യക്കാരിയായ രണ്ടാമത്തെ ഭാര്യയോടൊപ്പമാണ് ഗുപ്ത വഡോദരയിൽ താമസിക്കുന്നത്. 2012 ൽ ഗുപ്ത തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത് റഷ്യൻ യുവതിയെ വിവാഹം കഴിച്ചതിന് ശേഷം ഇരുവരും അക്കോട്ടയിലെ ശ്രീ റെസിഡൻസിയിൽ താമസിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം റഷ്യയിലേക്ക് പോയ യുവതിക്ക് ലോക് ഡൗണിനെ തുടർന്ന് മടങ്ങാൻ കഴിഞ്ഞില്ല. അക്കോട്ടയിലെ ഹാർദിക് ചേമ്പേഴ്‌സിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പൊലീസിന് സൂചന ലഭിച്ചു. പരാതിയെത്തുടർന്ന് പൊലീസ് കെട്ടിടത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു.

തന്റെ സ്ഥാപനത്തിൽ ജോലിക്കെന്ന പേരിൽ പ്രതി സ്ത്രീകളെ നിയമിക്കാറുണ്ടായിരുന്നു. അഭിമുഖത്തിനിടയിൽ, ഒരു വെബ്‌സൈറ്റിൽ പുരുഷന്മാരുമായി ചാറ്റ് ചെയ്യണമെന്നും കുറച്ച് സമയത്തിന് ശേഷം അവർക്ക് അശ്ലീല വീഡിയോ ചാറ്റുകൾ ചെയ്യേണ്ടിവരുമെന്നും സ്ത്രീകളോട് ഇയാൾ വ്യക്തമാക്കും. വഡോദര, സൂററ്റ്, ജുനഗഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് സ്ത്രീകളെ കൊണ്ടുവന്നത്. ഇയാളുടെ കരാർ അം​ഗീകരിക്കുന്ന യുവതികളെ മാത്രമാണ് ജോലിക്കെടുത്തിരുന്നത്.

രണ്ട് ലൈംഗിക കളിപ്പാട്ടങ്ങൾ, 11 ലാപ്ടോപ്പുകൾ, 2 വെബ്‌ക്യാമുകൾ, 2 റൂട്ടറുകൾ, രണ്ട് ടെലിവിഷനുകൾ, ഒരു മൊബൈൽ ഫോൺ, പ്രതിയുടെ കാർ എന്നിവയും പൊലീസ് പിടിച്ചെടുത്തു. 40 ബയോ ഡാറ്റകളോടൊപ്പം സ്ത്രീകളുടെ 19 പാസ്‌പോർട്ടുകളും പൊലീസുകാർ കണ്ടെത്തി. “ഞങ്ങളുടെ അടുത്ത പടി ഈ 19 സ്ത്രീകളെയും കണ്ടെത്തി പ്രതിക്കെതിരെ മൊഴി രേഖപ്പെടുത്തുകയാണ്- ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP