Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇടതുപക്ഷത്തിന്റേത് നുണപ്രചാരണം; ക്ഷേമപെൻഷനിൽ യുഡിഎഫ് ബഹുകാതം മുന്നിൽ; നട്ടാൽ കുരുക്കാത്ത നുണയാണ് എൽഡിഎഫ് പ്രചരിപ്പിക്കുന്നതെന്നും ഉമ്മൻ ചാണ്ടി

ഇടതുപക്ഷത്തിന്റേത് നുണപ്രചാരണം; ക്ഷേമപെൻഷനിൽ യുഡിഎഫ് ബഹുകാതം മുന്നിൽ; നട്ടാൽ കുരുക്കാത്ത നുണയാണ് എൽഡിഎഫ് പ്രചരിപ്പിക്കുന്നതെന്നും ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമൂഹിക ക്ഷേമപെൻഷന്റെ കാര്യത്തിൽ യുഡിഎഫ് സർക്കാർ ഇടതുസർക്കാരിനെക്കാൾ ബഹുകാതം മുന്നിലാണെന്നും ഇക്കാര്യത്തിൽ അവർ അഴിച്ചുവിടുന്ന പ്രചാരണം നട്ടാൽ കുരുക്കാത്ത കള്ളമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

വർഷംതോറുമുള്ള സ്വഭാവിക വർധന മാത്രമാണ് പിണറായി സർക്കാർ നടപ്പാക്കിയത്. ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള വൃദ്ധജനങ്ങൾ, വികലാംഗർ എന്നിവർക്ക് കനത്ത നഷ്ടം സംഭവിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ പെൻഷൻ ഇല്ലാതാക്കുകയും ചെയ്തു.

വി എസ് അച്യുതാനന്ദൻ സർക്കാർ 13.8ലക്ഷം പേർക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെൻഷൻ നല്കിയത്. 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ അഞ്ചുവർഷം തുടർച്ചയായി പെൻഷൻ തുകയും പെൻഷൻകാരുടെ എണ്ണവും കുത്തനെ കൂട്ടി. പെൻഷൻകാരുടെ എണ്ണം 34 ലക്ഷമായി.

ആദ്യവർഷം 300 രൂപയിൽ നിന്ന് 400 രൂപയാക്കി (GO (ms) 60/2011, SWD-13/12/2011). 2012ൽ 13ലും ക്രമാനുഗതമായ വർധന ഉണ്ടായി. അഗതി (വിധവ) പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, അനാഥാലയങ്ങൾ/ വൃദ്ധ സദനങ്ങൾ/ യാചക മന്ദിരങ്ങൾ/ വികലാംഗർക്കവേണ്ടിയുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ 700 രൂപയായി. 80 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർക്കു നല്കുന്ന വികലാംഗ പെൻഷൻ 1,000 രൂപയും 80 വയസിനു മുകളിലുള്ളവർക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ 1,100 രൂപയുമായി.

2014ലെ വർധന ( സാമൂഹികക്ഷേമ വകുപ്പ്: സ.ഉ (സാധാ) നം 571/2014/ സാനീവ, 10.9.2014). പ്രകാരം അഗതി (വിധവ) പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, അനാഥാലയങ്ങൾ/ വൃദ്ധ സദനങ്ങൾ/ യാചക മന്ദിരങ്ങൾ/ വികലാംഗർക്കവേണ്ടിയുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ 800 രൂപയാക്കി. 80 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർക്കു നല്കുന്ന വികലാംഗ പെൻഷൻ 1,100 രൂപയും 80 വയസിനു മുകളിലുള്ളവർക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ 1,200 രൂപയുമായി.

2016ൽ 75 വയസു കഴിഞ്ഞ വൃദ്ധജനങ്ങളുടെ വാർധക്യകാല പെൻഷൻ കുത്തനെ കൂട്ടി 1500 രൂപയാക്കി (സ.ഉ.(എംഎസ്) നം 24/2016, സാനീവ, 1.3.2016). ഏറ്റവും കൂടുതൽ പെൻഷൻകാരുള്ളത് ഈ വിഭാഗത്തിലാണ്. 2015ൽ 12.21 ലക്ഷം പേർ.

യുഡിഎഫ് സർക്കാർ പെൻഷൻ വാങ്ങാനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാക്കിയതോടൊപ്പം ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ ലഭിക്കുന്നവർക്കും അർഹതാ മാനദണ്ഡങ്ങൾക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങാം എന്നും തീരുമാനിച്ചു ( GO (ms) 52/2014, 20.6.2014).

ഇടതുസർക്കാർ അധികാരമേറ്റപ്പോൾ എല്ലാ പെൻഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോൾ 1100 രൂപ പെൻഷൻ വാങ്ങിയിരുന്ന വികലാംഗർക്കും 1500 രൂപ പെൻഷൻ വാങ്ങിയിരുന്ന വൃദ്ധജനങ്ങൾക്കും കനത്ത നഷ്ടം സംഭവിച്ചു. ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നിർത്തലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP