Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഏഴാം ഗഡു ഡിസംബറിൽ; ഗുണഭോക്താക്കൾ അറിയേണ്ട കാര്യം ഇവയെല്ലാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാന്മന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഏഴാം ഗഡു ആനുകൂല്യം ഡിസംബറിൽ ലഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗുണഭോക്താക്കൾ ഇത് സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ ഇവയാണ്.

പിഎം കിസാൻ സമ്മാൻ നിധി സ്‌കീമിന്റെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in തുറക്കുക.
'ഫാർമർ കോർണർ' എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് ഒരു ഡ്രോപ്പ് ഡൗൺ മെനു കാണാം.ഗുണഭോക്തൃ പട്ടിക ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഈ പട്ടികയിൽ, പിഎംകിസാൻ സ്‌കീമിനായുള്ള അപേക്ഷയുടെ നില നിങ്ങൾക്ക് അറിയാം. ഇതിനായി ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതുണ്ട്. അതിന് ശേഷം പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ കണ്ടെത്താൻ കഴിയും.

മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പരിശോധിക്കുന്നതെങ്കിൽ ആദ്യം പിഎം കിസാൻ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യണം. അതിൽ നിങ്ങളുടെ പേര് ഇല്ലങ്കിൽ നിങ്ങൾക്ക് അവിടെ പരാതി രേഖപ്പെടുത്താൻ കഴിയും. ആറാം ഗഡു ഉപഭോക്താവായിരുന്നു നിങ്ങളെങ്കിൽ, ഇപ്പോൾ പട്ടികയിൽ പേര് ഇല്ലെങ്കിൽ 011-24300606 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം. കൂടാതെ ഈ പറയുന്ന നമ്പറുകളിലും ഗുണഭോക്താക്കൾക്ക് ബന്ധപ്പെടാം.

പിഎം കിസാൻ ടോൾ ഫ്രീ നമ്പർ 18001155266
പിഎം കിസാൻ ഹെൽപ് ലൈൻ നമ്പർ 155261
പിഎം കിസാൻ ലാൻഡ് ലൈൻ നമ്പർ 011-23381092, 23382401
അഡീഷണൽ പിഎം കിസാൻ ഹെൽപ് ലൈൻ നമ്പർ 0120 -6025109

പിഎം കിസാൻ ഇമെയിൽ ഐഡി: [email protected] എന്നിങ്ങനെ ബന്ധപ്പെടാം

2021 വരെ മാർച്ച് 31 വരെ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി ആസം, മേഘാലയ, ജമ്മു, ലഡാക്ക് എന്നിവിടങ്ങളിൽ ചില ഇളവുകൾ കേന്ദ്രമന്ത്രി സഭ അനുവദിച്ചിരുന്നു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം ആറാം ഗഡുവായി 17,100 കോടി രൂപ പ്രധാനമന്ത്രി ഓഗസ്റ്റ് 9ന് 8.55 കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചിരുന്നു.

ഒരു സാമ്പത്തിക വർഷത്തിൽ മൂന്ന് തവണയാണ് പ്രധാന്മന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകുല്യം കർഷകർക്ക് ലഭിക്കുുക. ഏപ്രിൽ മുതൽ ജൂലൈ, ഓഗസ്റ്റ് മുതൽ നവംബർ, ഡിസംബർ മുതൽ മാർച്ച് എന്നിങ്ങനെയാണ്. പിഎം കിസാൻ പദ്ധതി പ്രകാരം 14 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് സർക്കാർ നൽകുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP