Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റഷ്യൻ കോവിഡ് വാക്‌സിൻ 'സ്ഫുട്‌നിക്' ഇന്ത്യയിലും ഉദ്പാദിപ്പിക്കും; ലക്ഷ്യം വെക്കുന്നത് പ്രതിവർഷം 10 കോടി ഡോസ്

റഷ്യൻ കോവിഡ് വാക്‌സിൻ 'സ്ഫുട്‌നിക്' ഇന്ത്യയിലും ഉദ്പാദിപ്പിക്കും; ലക്ഷ്യം വെക്കുന്നത് പ്രതിവർഷം 10 കോടി ഡോസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ചെടുത്ത 'സ്ഫുട്‌നിക്' കോവിഡ് വാക്‌സിൻ ഇന്ത്യയിലും ഉദ്പാദിപ്പിക്കും. 'ഹെറ്ററോ' എന്ന ഇന്ത്യൻ മരുന്നുനിർമ്മാണ കമ്പനിയുമായി സഹകരിച്ചാണ് 'സ്ഫുട്‌നിക്' ഇന്ത്യയിൽ ഉത്പാദിപ്പിക്കുക. ഇതിനാവശ്യമായ കരാറിൽ ഇന്ത്യൻ കമ്പനിയുമായി ഒപ്പുവച്ചുവെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. വാക്‌സിന്റെ ആദ്യഘട്ട ഉത്പാദനം 2021 തുടക്കത്തിലുണ്ടാകുമെന്നാണ് സൂചന. പ്രതിവർഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് തീരുമാനം.

'കോവിഡ് പ്രതിരോധത്തിന് ഫലപ്രദമായ പരിഹാരമെന്നോണം ഏവരും ഉറ്റുനോക്കുന്ന സ്ഫുട്‌നിക് വാക്‌സിന്റെ ഉത്പാദനത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യയിൽ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിച്ചുവരികയാണ്. ഇതിനിടെ പ്രാദേശികമായി നമ്മൾ വാക്‌സിൻ ഉത്പാദിപ്പിക്കുന്നത് ജനങ്ങൾക്ക് വലിയ തോതിൽ ആശ്വാസമാകും...'- 'ഹെറ്ററോ ലാബ്‌സ് ലിമിറ്റഡ്' ഇന്റർനാഷണൽ മാർക്കറ്റിങ് ഡയറക്ടർ ബി. മുരളി കൃഷ്ണ റെഡ്ഡി അറിയിച്ചു.

വാക്‌സിന്റെ രണ്ട്- മൂന്ന് ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ ഇന്ത്യയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോൾ. അവസാനഘട്ട പരീക്ഷണങ്ങൾ 2021 മാർച്ചോടെ അവസാനിക്കുമെന്നാണ് 'ഹെറ്ററോ' പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം വൈകാതെ തന്നെ വാക്‌സിൻ വിപണിയിലേക്കെത്തിക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

ഓഗസ്റ്റ് 11നാണ് റഷ്യ കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്ന ആദ്യ രാജ്യമായത്. മോസ്‌കോയിലെ ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ടാണ് രണ്ട് ഡോസുള്ള സ്പുട്‌നിക്‌ വാക്‌സിൻ വികസിപ്പിച്ചത്.അഞ്ച് കോവിഡ് വാക്സിനുകൾ ഇന്ത്യയിൽ മനുഷ്യ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ ഓക്‌സ്‌ഫോ‌ഡ് സവകലാശാലയുടെ വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഐ. സി. എം. ആറും ചേർന്നാണ് പരീക്ഷണം നടത്തുന്നത്. ഭാരത് ബയോടെക്കും ഐ. സി. എം. ആറും സംയുക്തമായി വികസിപ്പിച്ച കോ വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. രണ്ടാം ഘട്ട പരീക്ഷണത്തിലുള്ള കാഡില കമ്പനിയുടെ സൈക്കോവ് - ഡി ആണ് മറ്റൊരു പ്രമുഖ വാക്സിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP