Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. സഞ്ജയ് ഗുപ്തയ്ക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ ഇൻസ്പയർ അവാർഡ്

ഡോ. സഞ്ജയ് ഗുപ്തയ്ക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ ഇൻസ്പയർ അവാർഡ്

പി.പി. ചെറിയാൻ

കലിഫോർണിയ: സിഎൻഎൻ ചീഫ് മെഡിക്കൽ കറസ്പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്തയെ ഇന്ത്യൻ കമ്മ്യൂണി സെന്റർ ഇൻസ്പെയർ അവാർഡ് നൽകി ആദരിച്ചു. കലിഫോർണിയ മിൽപിറ്റാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ 17 ാമത് ഫണ്ട് റയ്സർ വെർച്വൽ ഗാലയിൽ വച്ചാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. മുതർന്നവരുടേയും യുവജനങ്ങളുടേയും ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി 150,000 ഡോളർ സമാഹരിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. 1300 പേർ വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു.

കോവിഡ് മഹാമാരി എല്ലാവരുടേയും ജീവിതം മാറ്റിമറിച്ചിരിക്കുന്നു. എന്നാണ് സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരിക എന്ന് പറയുന്നത് ഇപ്പോൾ അസാധ്യമാണ്. അവാർഡ് സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ സജ്ജയ് ഗുപ്ത പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാട് ഇപ്പോൾ വർധിച്ചിരിക്കുന്നു. സോഷ്യൽ ഡിസ്റ്റൻസിങ് എന്നതു സോഷ്യൽ ഐസൊലേഷനല്ലെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.

അറ്റ്ലാന്റാ ഗ്രാഡി മെമോറിയൽ ആശുപത്രി നൂറോ സർജറി അസോസിയേഷൻ പ്രൊഫസർ, എം റോയ് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ ന്യൂറോ സർജറി അസോ. പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർ എമ്മി അവാർഡ് ജേതാവുകൂടിയായ ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനാണ്. ഐസിസി പ്രസിഡന്റ് രാജ ദേശായിയാണ് വെർച്വൽ പരിപാടി ഉദ്ഘാടനം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP