Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഡൽഹി ചലോ മാർച്ചിൽ' സംഘർഷം;കർഷകരെ അറസ്റ്റു ചെയ്യാൻ നീക്കം; അറസ്റ്റിലാകുന്നവരെ പാർപ്പിക്കാൻ താത്ക്കാലിക ജയിലുകൾ; ഒമ്പത് സ്റ്റേഡിയങ്ങൾ ഏറ്റെടുത്ത് ജയിലുകളായി മാറ്റാനൊരുങ്ങി കേന്ദ്രം; ജലപീരങ്കിയും കണ്ണീർ വാതകവും; തോൽക്കാതെ കർഷകർ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന 'ഡൽഹി ചലോ മാർച്ചിൽ' സംഘർഷം. ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തെ പൊലീസ് അടിച്ചമർത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് കടക്കുന്ന കർഷകരെ അറസ്റ്റു ചെയ്യാൻ നീക്കം തുടങ്ങി. അറസ്റ്റിലാകുന്നവരെ പാർപ്പിക്കാൻ താത്്ക്കാലിക ജയിലുകൾ ഒരുങ്ങി. ഒമ്പത് സ്റ്റേഡിയങ്ങൾ ഏറ്റെടുത്ത് ജയിലുകളായി മാറ്റുകയാണ്.

കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ജലപീരങ്കിയും പ്രയോഗിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ലാത്തിച്ചാർജും നടന്നു. അംബാല, തിക്രി,സിംഗു അടക്കം ഡൽഹിയിലേക്കുള്ള അഞ്ച് അതിർത്തികളും അടച്ചു. മെട്രോ റെയിൽ സർവീസുകൾ ഇന്നും നിർത്തിവച്ചു. ബഹദൂർഗഢിൽ കർഷകരെ തടഞ്ഞു. പൊലീസിന്റെ ബാരിക്കേഡ് കർഷകർ ട്രാക്ടർ ഉപയോഗിച്ച് നീക്കുകയാണ്. കൂടുതൽക ർഷകർ ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

പഞ്ചാബിൽ നിന്നും സ്ത്രീകളും കുട്ടികളുമായി ആണ് കർഷകരുടെ സംഘം ഹരിയനയിൽ കടന്നത്. ട്രാക്ടറുകളിൽ ഭക്ഷ്യവസ്തുക്കളും വെള്ളവും ഗ്യാസ് അടുപ്പുകളും അടക്കം മാസങ്ങൾ താമസിച്ചു പ്രക്ഷോഭത്തിനുള്ള ഒരുക്കങ്ങളാണ് ഇവരുടെ പക്കലുള്ളത്. ഇന്നലെ അതിർത്തിയിൽ അരലക്ഷത്തോളം പേർ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നൂറോളം കർഷകരെ പൊലീസ് ഇതിനകം തന്നെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ട്. പൊലീസിന് തടയാൻ കഴിയാത്ത വിധത്തിലാണ് കർഷകരുടെ മുന്നേറ്റം.

അതിനിടെ, മാർച്ച് തടയാൻ ഹരിയാന പൊലീസ് സ്ഥാപിച്ച ബാരിക്കേഡിൽ ഇടിച്ച് അപകടത്തിൽപെട്ട ഒരു കർഷകൻ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ കുടുംബത്തിന് ഹരിയാന സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഭാരതീയ കിസാൻ യൂണിയൻ ആവശ്യപ്പെട്ടു.

അതേസമയം, കർഷകരുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. ഡിസംബർ മൂന്നിന് കർഷകരെ അദ്ദേഹം ചർച്ചയ്ക്ക് വിളിച്ചു. കർഷകരുടെ പ്രശ്നം പരിഹരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. താൻ കർഷകന്റെ മകനാണ്. കർഷർക്ക് ദോഷമാകുന്നതൊന്നും ഈ സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് റൺദീപ് സിങ് സുർജെവാല പാണിപ്പത്തിലെത്തി. 'ഏതാനും കുത്തകകളെ സംരക്ഷിക്കാൻ മാത്രമുള്ളതാണോ ഡൽഹി? ഇന്ത്യയുടെ തലസ്ഥാനം കർഷകരുടേത് അല്ലേ. എന്തിനാണ് സർ്ക്കാർ കർഷരെ ഇത്രയധികം വെറുക്കുന്നതെന്നും സുർജെവാല ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP