Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടച്ചുകൊണ്ടിരിക്കുന്ന റെയിൽവേ ഗേറ്റിൽ വാഹനം ഇടിച്ചാൽ അഞ്ച് വർഷം തടവ്; ജാമ്യമില്ലാ കുറ്റം ചുമത്താൻ തീരുമാനം

അടച്ചുകൊണ്ടിരിക്കുന്ന റെയിൽവേ ഗേറ്റിൽ വാഹനം ഇടിച്ചാൽ അഞ്ച് വർഷം തടവ്; ജാമ്യമില്ലാ കുറ്റം ചുമത്താൻ തീരുമാനം

സ്വന്തം ലേഖകൻ

കൊല്ലം: അടച്ചുകൊണ്ടിരിക്കുന്നതോ തുറന്നുകൊണ്ടിരിക്കുന്നതോ ആയ റെയിൽവേ ഗേറ്റിൽ വാഹനം ഇടിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ തീരുമാനം. ഗേറ്റുകളിൽ വാഹനം ഇടിച്ച് അപകടമുണ്ടാക്കുന്നവർക്ക് 5 വർഷം വരെ തടവ് ലഭിക്കുന്ന തരത്തിൽ നടപടിയെടുക്കാനാണു റെയിൽവേ ബോർഡ് നിർദ്ദേശം.

മുൻപ് ഇത്തരത്തിൽ അപകടമുണ്ടാക്കുന്നവർക്കെതിരെ റെയിൽവേ ചട്ടം 154 അനുസരിച്ച്, യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കി എന്ന ലഘുകുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു. എന്നാൽ, ഇനി റെയിൽവേ ചട്ടം 160(2) അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തണമെന്നാണു നിർദ്ദേശം. മുൻപ്, പൂർണമായും അടച്ചിട്ടിരിക്കുന്ന ഗേറ്റുകളിൽ വാഹനം ഇടിച്ചാൽ മാത്രമേ ഈ വകുപ്പ് ചുമത്തിയിരുന്നുള്ളൂ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP