Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐൽ ഓഫ് സിസിലിയും ഐൽ ഓഫ് വൈറ്റും കോൺവാലും ഒഴികെ ബ്രിട്ടനിലെ സകലയിടങ്ങളിലും ത്രീ ടയർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; മരണം ഇല്ലാത്ത, രോഗം കുറഞ്ഞ ഇടങ്ങളിൽ പോലും ലോക്ക്ഡൗൺ: യുകെയിൽ സ്വന്തം പാർട്ടിയിലെ 70 എം പിമാർ പ്രധാനമന്ത്രിക്കെതിരെ

ഐൽ ഓഫ് സിസിലിയും ഐൽ ഓഫ് വൈറ്റും കോൺവാലും ഒഴികെ ബ്രിട്ടനിലെ സകലയിടങ്ങളിലും ത്രീ ടയർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; മരണം ഇല്ലാത്ത, രോഗം കുറഞ്ഞ ഇടങ്ങളിൽ പോലും ലോക്ക്ഡൗൺ: യുകെയിൽ സ്വന്തം പാർട്ടിയിലെ 70 എം പിമാർ പ്രധാനമന്ത്രിക്കെതിരെ

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ പിൻവലിക്കുന്ന ഡിസംബർ 2 ന് ശേഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 3 ടയർ നിയന്ത്രണങ്ങളുടെ അശാസ്ത്രീയതയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പല പ്രമുഖരും ആശങ്ക പങ്കുവച്ചിരുന്നു. രോഗവ്യാപനം തടയുക അതേസമയം സമ്പദ്വ്യവസ്ഥയ്ക്കുണ്ടാകുന്ന പരിക്ക് പരമാവധി കുറയ്ക്കുക എന്ന ദ്വിമുഖ തന്ത്രത്തിൽ അധിഷ്ഠിതമായ ഒരു നയമാണ് കോവിഡിനെ ചെറുക്കാൻ ആവശ്യമെന്ന് പലരും പറഞ്ഞിരുന്നു. അതുമായി തീരെ ഒത്തുപോകാത്തതാണ് പുതിയ നിയന്ത്രണങ്ങൾ എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾ അവരുടേ ആശങ്ക ഒട്ടും അസ്ഥാനത്തല്ലെന്ന് തിരിച്ചറിയുകയാണ്.

ലോക്ക്ഡൗൺ തീർന്നാൽ ഉടൻ, അടുത്ത വസന്തകാലം വരെ രാജ്യത്തിന്റെ 99 ശതമാനം ഭാഗങ്ങളിലും ടയർ 3 നിയന്ത്രണങ്ങൾ നിലവിൽ വരും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, രാജ്യത്തിന്റെ 90 ശതമാനം ഭാഗങ്ങളും പരോക്ഷ ലോക്ക്ഡൗണിലാകും. ഇത് വൻ വിവാദത്തിന് തീകൊളുത്തിയിരിക്കുകയാണ്. 70 ഭരണകക്ഷി എം പിമാർ തന്നെ ഈ തീരുമാനത്തിനെതിരായി രംഗത്തെത്തിക്കഴിഞ്ഞു. കോൺവെൽ, ഐൽ ഓഫ് വൈറ്റ്, ഐൽ ഓഫ് സിസിലി എന്നിവ ഒഴിച്ച് രാജ്യം മുഴുവൻ ഡിസംബർ 2 നു ശേഷം ലോക്ക്ഡൗണിലേക്ക് പോവുകയാണ് എന്നിവർ ചൂണ്ടിക്കാട്ടി.

ഇ നിർദ്ദേശം പാർലമെന്റിൽ വോട്ടിനിടുമ്പോൾ വലിയ പ്രത്യാഘാതം പ്രതീക്ഷിക്കണം എന്ന് വിമത എം പിമാർ ബോറിസിന് മുന്നറിയിപ്പ് നൽകി. അടുത്തയാഴ്‌ച്ചയാണ് ഈ ബിൽ പാർലമെന്റിൽ എത്തുക. ഈ കരാളനിയമം നടപ്പിലാക്കുകയാണെങ്കിൽ രാജ്യത്തെ പബ്ബുകളുടെയും റെസ്റ്റോറന്റുടുകളുടെയും നാലിൽ മൂന്ന് ഭാഗവും അടച്ചുപൂട്ടേണ്ടതായി വരുമെന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർ പറഞ്ഞു. ഇത് ഇനിയും ദശലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടത്തിൽ കലാശിക്കും. സാമ്പത്തികസ്ഥിതി കൂടുതൽ താറുമാറാക്കും.

തീർത്തും പഠനം നടത്താതെയും സാഹചര്യങ്ങൾ പരിഗണിക്കാതെയുമായിരുന്നു ഇന്നലെ നടത്തിയ പ്രഖ്യാപനമെന്ന് പൊതുവെ വിമർശനമുയർന്നിട്ടുണ്ട്. കെന്റിൽ പെൻഷ്രസ്റ്റ് എന്ന ഗ്രാമീണ മേഖലയിൽ കഴിഞ്ഞ ഒരാഴ്‌ച്ചയിൽ വെറും മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നിട്ടും ഈ മേഖല ടയർ 3 നിയന്ത്രണ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനു കാരണം ഈ മേഖല ഉൾപ്പെടുന്ന ലോക്കൽ അഥോറിറ്റിക്കുള്ളിൽ കടുത്ത രോഗവ്യാപനമുള്ള സ്ഥലങ്ങൾ കൂടി ഉണ്ടെന്നുള്ളതാണ്.

വിമർശനങ്ങൾ ഉയരുമ്പോഴും തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ബോറിസ് ജോൺസൺ. ഈ പുതിയ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ, ജനുവരിയോടെ മൂന്നാമത് ദേശീയ ലോക്ക്ഡൗൺ ആവശ്യമായി വന്നേക്കാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രണ്ടാം ലോക്ക്ഡൗൺ, രോഗവ്യാപനം കുറയ്ക്കുവാൻ സഹായിച്ചു എന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ഇപ്പോൾ കുറച്ച് അലംഭാവം കാണിച്ചാൽ, ഇത് വീണ്ടും വർദ്ധിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നു എന്നും പറഞ്ഞു.

പുതിയ നിയന്ത്രണങ്ങൾ പരോക്ഷമായ ലോക്ക്ഡൗൺ ആണെന്ന വാദത്തേയും ബോറിസ് ജോൺസൺ എതിർക്കുന്നു. ഷോപ്പുകൾ, ഹെയർഡസ്സറുകൾ, ജിമ്മുകൾ തുടങ്ങിയവ എല്ലാ മേഖലകളിലും തുറന്ന് പ്രവർത്തിക്കാം എന്നകാര്യമാണ് തന്റെ വാദത്തെ സാധൂകരിക്കാൻ അദ്ദേഹം എടുത്തുകാട്ടിയത്. രോഗവ്യാപനം കുറയുന്നതനുസരിച്ച് ഓരോ മേഖലയേയും തൊട്ടു താഴേയുള്ള നിയന്ത്രണ തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ഇത്തരത്തിൽ ടയർ ഡീഗ്രേഡിംഗിന് മാസങ്ങൾ എടുക്കുമെന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വിറ്റി പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP