Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിടികൂടിയ അണലിക്ക് ചോദിച്ചത് 1500 രൂപ; ചോദിച്ച പണം നൽകാതെ വന്നപ്പോൾ പാമ്പിനെ വഴിയിൽ ഉപേക്ഷിച്ച് പാമ്പു പിടുത്തക്കാരൻ

പിടികൂടിയ അണലിക്ക് ചോദിച്ചത് 1500 രൂപ; ചോദിച്ച പണം നൽകാതെ വന്നപ്പോൾ പാമ്പിനെ വഴിയിൽ ഉപേക്ഷിച്ച് പാമ്പു പിടുത്തക്കാരൻ

സ്വന്തം ലേഖകൻ

കൊല്ലം: പിടികൂടിയ അണലിക്ക് പാമ്പു പിടുത്തക്കാരൻ ചോദിച്ചത് 1500 രൂപ. കൊടുക്കാതെ വന്നപ്പോൾ പിടിച്ച പാമ്പിനെ വഴിയിൽ ഉപേക്ഷിച്ച് പാമ്പു പിടുത്തക്കാരൻ പോയി. ഇതോടെ നാട്ടുകാരും മുൻ കൗൺസിലറും വെട്ടിലായി. ഇന്നലെ ഉച്ചയോടെയാണ് രണ്ട് അണലികൾ നാട്ടുകാരെ വിറപ്പിച്ചത്. പ്രതിഭ ജംക്ഷൻ കുന്നേൽ മുക്കിനു സമീപത്തെ പുരയിടത്തിൽ 2 അണലികളെ കണ്ട നാട്ടുകാർ മുൻ കൗൺസിലർ എൻ.മോഹനനെ വിവരം അറിയിച്ചു. തുടർന്ന് ഇദ്ദേഹം സ്ഥലത്ത് എത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു പാമ്പുപിടുത്തക്കാരനെ വിളിച്ചു വരുത്തി. ഇയാൾ എത്തി ഒരു പാമ്പിനെ പിടികൂടിയപ്പോഴേക്കും ഒരെണ്ണം രക്ഷപ്പെട്ടു. പാമ്പുപിടുത്തക്കാരനു വണ്ടിക്കൂലിയായി മുൻ കൗൺസിലർ 500 രൂപ നൽകി. എന്നാൽ, ഈ തുക പോരാ, 1500 രൂപ വേണമെന്നായി പാമ്പുപിടുത്തക്കാരൻ. തർക്കം രൂക്ഷമായതോടെ പിടികൂടിയ പാമ്പിനെ തുറന്നു വിടുമെന്നായി.

എന്നാൽ രണ്ട് പാമ്പിനെയും പിടികൂടിയാൽ 1000 രൂപ നൽകാമെന്നു നാാട്ടുകാരും പറഞ്ഞു. ഇതിനു വഴങ്ങാതെ പിടികൂടിയ പാമ്പിനെ കുപ്പിയോടെ സ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ പോയി. ഇതോടെ കൗൺസിലറും നാട്ടുകാരും വെട്ടിലായി. പാമ്പിനെ എന്തു ചെയ്യും? ഒടുവിൽ സമീപത്തെ വീട്ടിൽനിന്ന് ഒരു ചാക്ക് സംഘടിപ്പിച്ചു പാമ്പിനെ കുപ്പിയോടെ ഇതിനുള്ളിലാക്കി മുൻ കൗൺസിലറും സുഹൃത്തും കൂടി വനം വകുപ്പ് ഓഫിസിൽ എത്തിച്ചു. ഇതിനിടെ എൻടിവി നഗറിലെ വീട്ടിൽ നിന്ന് ഒരു പാമ്പിനെയും കൂടി ഇന്നലെ ഉച്ചയോടെ പിടികൂടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP