Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജല പീരങ്കിക്ക് മുകളിൽ കയറി കർഷകർക്ക് നേരെ ചീറ്റിയ പമ്പ് ഓഫ് ചെയ്ത് ബിരുദ വിദ്യാർത്ഥി; കർഷകരുടെ രക്ഷകനായി താരമായി ബിരുദ വിദ്യാർത്ഥി: വീഡിയോ കാണാം

ജല പീരങ്കിക്ക് മുകളിൽ കയറി കർഷകർക്ക് നേരെ ചീറ്റിയ പമ്പ് ഓഫ് ചെയ്ത് ബിരുദ വിദ്യാർത്ഥി; കർഷകരുടെ രക്ഷകനായി താരമായി ബിരുദ വിദ്യാർത്ഥി: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ചണ്ഡീഗഡ്: ചലോ ഡൽഹി പ്രതിഷേധത്തിനിടെ ജല പീരങ്കിക്ക് മുകളിൽ ചാടി കയറി പമ്പ് ഓഫ് ചെയ്ത് താരമായി ബിരുദ വിദ്യാർത്ഥി. കർഷകരുടെ പ്രതിഷേധം പൊളിക്കാൻ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ ജലപീരങ്കിക്ക് മുകളിൽ ചാടി കയറിയ വിദ്യാർത്ഥി കർഷകർക്കു നേരെ വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയ ശേഷമാണ് വാഹനത്തിന്റെ മുകളിൽ നിന്ന് ഇറങ്ങിയത്.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അംബാല ജില്ലയിലെ നവ്ദീപ് സിങ് എന്ന ബിരുദ വിദ്യാർത്ഥിയാണ് കർഷകരുടെ പ്രതിഷേധത്തിനിടെ താരമായത്. 'ഞാനൊരു വിദ്യാർത്ഥിയാണ്. ഇത്തരത്തിൽ ചാടുകയോ മറിയുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാൽ പ്രതിഷേധക്കാരുടെ ധൈര്യം കണ്ടപ്പോൾ അങ്ങനെ ചെയ്യാൻ തോന്നി.' നവ്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ ഒരു പൊലീസുകാരൻ തന്നെ ലാത്തികൊണ്ട് അടിച്ചുവെന്നും നവ്ദീപ് പറഞ്ഞു. ആ പൊലീസുകാരനോട് ദേഷ്യമില്ലെന്നും നവ്ദീപ് കൂട്ടിച്ചേർത്തു. 'അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്തത്. അദ്ദേഹവും ഒരു കർഷകന്റെ മകനാണ്', നവ്ദീപ് പറഞ്ഞു.

ഹരിയാനയിലെ അംബാലയിൽ നടന്ന ചലോ ഡൽഹി മാർച്ചിലാണ് കർഷകർക്കു നേരായ പൊലീസ് അതിക്രമം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുക ആയിരുന്നു. പൊലീസ് തീർത്ത ബാരിക്കേഡുകൾ നദിയിലേക്ക് എറിഞ്ഞ് കർഷകർ മുന്നേറാൻ ശ്രമിച്ചു

ഹിസാറിലും കർണാലിലും കുരുക്ഷേത്രയിലും കർഷകരെ പൊലീസ് തടഞ്ഞു. മേധാപട്ക്കറിന്റെ നേതൃത്വത്തിലുള്ള മാർച്ച് യുപിയിലെ ആഗ്രയിൽ തടഞ്ഞു. മാർച്ച് രാജ്യതലസ്ഥാനത്ത് കടക്കാതിരിക്കാൻ കേന്ദ്രം കടുത്ത നടപടികളെടുത്തു. ഡൽഹിയിലെ അഞ്ചു അതിർത്തികളും അടച്ചു. റോഡുകൾ അടയ്ക്കാൻ മണ്ണ് നിറച്ച ലോറികൾ അതിർത്തിയിലെത്തിയതും അസാധാരണ നടപടിയായി. കർഷകരുടെ നീക്കം നിരീക്ഷിക്കാൻ ഡ്രോണുകളും വട്ടമിട്ടു പറന്നു.

മെട്രോ സർവീസുകൾ നഗരാതിർത്തിയിൽ സർവീസ് അവസാനിപ്പിച്ചു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി മാർച്ചിന് ഡൽഹി പൊലീസ് നേരത്തെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. പൊലീസ് നടപടിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അപലപിച്ചു. മോദി സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകളും കർഷകരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കിസാൻ കോഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. അതേസമയം, നിയമങ്ങൾ കർഷക വിരുദ്ധമല്ലെന്നും പിൻവലിക്കില്ലെന്നുമുള്ള ഉറച്ചുനിലപാടിലാണ് കേന്ദ്രസർക്കാർ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP