Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു കുടുംബത്തിലെ മൂന്ന് പേർ വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതക വിവരം പുറത്തറിയുന്നത് വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അയൽവാസികൾ നടത്തിയ പരിശോധനയിൽ: പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

ഒരു കുടുംബത്തിലെ മൂന്ന് പേർ വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതക വിവരം പുറത്തറിയുന്നത് വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അയൽവാസികൾ നടത്തിയ പരിശോധനയിൽ: പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

റാത്ലാം: ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ റാത്‌ലാമിലെ രാജീവ് നഗർ പ്രദേശത്താണ് സംഭവം. വ്യാഴാഴ്ചയാണ് ദമ്പതികളേയും മകളേയുമാണ് വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോവിന്ദ് സോളങ്കി(50), ഭാര്യ ശാർദ(45), മകൾ ദിവ്യ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സലൂൺ ഉടമയായ ഗോവിന്ദും ഭാര്യയും മകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. ബുധാഴ്ച രാത്രിയാവാം ഇവരുടെ കൊലപാതകം നടന്നതന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിസരവാസികളാരും വെടിയൊച്ച കേട്ടതായി പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മരിച്ച മകൾ ദിവ്യ വിദ്യാർത്ഥിയായിരുന്നെന്നും പൊലീസ് അറിയിച്ചു. വ്യഴാഴ്ച ഗോവിന്ദിന്റെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അയൽവാസികൾക്ക് സംശയം തോന്നി. തുടർന്ന് വീടിനുള്ളിൽ നിന്ന് ആരുടെയും ശബ്ദം കേൾക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗോവിന്ദിനെയും കുടുംബത്തെയും കണ്ടതെന്ന് പൊലീസ് പറഞ്ഞു.

മൂന്നു പേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച രാത്രിയാണ് കൃത്യം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. 'ദോവോത്തായിനി ഏകാദശി' ആയതിനാൽ എല്ലാവരും പടക്കം പൊട്ടിച്ച് ആഘോഷിക്കാറുണ്ട്. അതിനിടെ കൊലപാതകം നടന്നതിനാലാകാം ആരും വെടിയൊച്ച കേൾക്കാതിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റവാളിക്ക് ഗോവിന്ദിനെയും കുടുംബത്തെയും നേരത്തെ അറിയാമെന്നാണ് സാഹചര്യ തെളിവുകൾ സൂചിപ്പിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP