Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുലർച്ചെയുള്ള യാത്രയ്ക്കിടെ ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണു; തെരുവു നായയുടെ നിർത്താതെയുള്ള കുരകേട്ട സമീപവാസി നടത്തിയ തിരച്ചിലിൽ കണ്ടത് ബോധരഹിതനായി കുളത്തിൽ കിടക്കുന്നയാളെ: വെച്ചൂർ സ്വദേശിയുടെ ജീവൻ രക്ഷിച്ചത് കുട്ടൻ എന്ന തെരുവുനായ

പുലർച്ചെയുള്ള യാത്രയ്ക്കിടെ ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണു; തെരുവു നായയുടെ നിർത്താതെയുള്ള കുരകേട്ട സമീപവാസി നടത്തിയ തിരച്ചിലിൽ കണ്ടത് ബോധരഹിതനായി കുളത്തിൽ കിടക്കുന്നയാളെ: വെച്ചൂർ സ്വദേശിയുടെ ജീവൻ രക്ഷിച്ചത് കുട്ടൻ എന്ന തെരുവുനായ

സ്വന്തം ലേഖകൻ

കലവൂർ: തെരുവുനായ രക്ഷപ്പെടുത്തിയത് മനുഷ്യ ജീവൻ. ഇന്നലെ പുലർച്ചെ ആലപ്പുഴയിലെ കാവുങ്കലിലാണ് കുട്ടൻ എന്ന തെരുവു നായ ഒരു മനുഷ്യന്റെ ജീവന് കാവലാളായത്. ആലപ്പുഴയിൽ നിന്നും വെച്ചൂരേക്ക് പോകവെ കാവുങ്കലിൽ വെച്ച് ബൈക്ക് മറിഞ്ഞ് കുളത്തിൽ വീണയാളെയാണ് തെരുവു നായയുടെ കുര കേട്ട് നാട്ടുകാർ രക്ഷപ്പെടുത്തിയത്. വൈക്കം വെച്ചൂർ സ്വദേശി ജോൺ (48) ആണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.

കാവുങ്കൽ തെക്കേ കവലയിലെ ആർഒ വാട്ടർ പ്ലാന്റിന് സമീപത്ത് വെച്ച് ജോണിന്റെ ബൈക്ക് മറിഞ്ഞ് കുളത്തിലേക്ക് വീഴുക ആയിരുന്നു. കുട്ടൻ എന്നു നാട്ടുകാർ വിളിക്കുന്ന തെരുവുനായ കുളത്തിന് സമീപംനിന്ന് കുരയ്ക്കുന്നത്, പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. മൊബൈൽ ഫോണിലെ ടോർച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ ആളെ കണ്ടത്.

ഇതുവഴി വന്ന അയൽവാസി മട്ടുമ്മേൽവെളി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തിൽ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂജല വകുപ്പ് ജീവനക്കാരനായ ജോൺ ആലപ്പുഴയിൽ നിന്ന് വെച്ചൂരിലെ വീട്ടിലേക്ക് പോകുമ്പോൾ റോഡിന്റെ വശത്തെ കമ്പിയിൽ ബൈക്ക് തട്ടി കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ബൈക്ക് കമ്പിയിൽ തട്ടി നിന്നു. തലയ്ക്കും ശരീരത്തിലും സാരമായി പരുക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP