Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ വാഹനം ഓടിച്ചതിന് അറസ്റ്റിലായ ലൗജെയിൻ അൽ ഹാത്തൗളിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മറ്റി; രാജ്യ വിരുദ്ധ ബന്ധം ആരോപിച്ചുള്ള കേസും നിലവിൽ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സ്ത്രീകൾ വാഹനമോടിക്കരുതെന്ന സൗദി നിയമം ലംഘിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന ലൗജെയിൻ അൽ ഹാത്തൗളിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റി.

ലൗജെയിനിനെ കൂടാതെ മെയ്സ അൽ-അമൗഡി, എന്നിവർക്കെതിരായ നടപടികളാണ് തീവ്രവവാദ കോടതിയിലേക്ക് മാറ്റിയത്. വിദേശസംഘടനകളുമായി ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലൗജെയിൻ ഉൾപ്പെടെ 12 ആക്ടിവിസ്റ്റുകൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

സൗദിയിൽ സ്ത്രീകൾ വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ സൽമാൻ രാജകുമാരന്റെ ഉത്തരവ് പുറത്തുവരുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ലൗജെയിനിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്. 2018 മെയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം സർക്കാർ വിമർശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിക്കെതിരെ ആഗോളതലത്തിൽ വിമർശനമുയരുകയാണ്. കഴിഞ്ഞവാരം നടന്ന ജി 20 ഉച്ചകോടിയിലും ഈ വിമർശനം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP