Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിന്റെ തന്ത കള്ളുകുടിച്ചോ എന്ന് പരിശോധിക്കാനല്ല പൊലീസ് ഇവിടെ ഇരിക്കുന്നത്; നീ മദ്യപിച്ചിട്ടല്ലേടാ വന്നത്; ഇവിടെ ഇങ്ങനെ നീ പോയി പരാതി കൊടുക്ക്; പരാതിയുമായി എത്തിയ പിതാവിനും മകൾക്കും നേരെ എഎസ്ഐയുടെ അസഭ്യവർഷം; പൊലീസ് ക്രൂരത നെയ്യാർ സ്റ്റേഷനിൽ പരാതിയുമായി എത്തിയ സുദേവന് നേരെ; സംഭവത്തിൽ എഎസ്ഐ ഗോപകുമാറിനെ ഇടുക്കിയിലേക്ക് തെറിപ്പിച്ച് ഡി.ജി.പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരാതിയുമായി എത്തിയ പിതാവിനും മകൾക്കും നേരെ പൊലീസുകാരന്റെ അതിക്രമം. തിരുവനന്തപുരം നെയ്യാർഡ ഡാം പൊലീസ് സ്റ്റേഷനിലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം അരങ്ങേറിയത്. പരാതി നൽകാനെത്തിയ പിതാവിൽ നിന്ന് പരാതി സ്വീകരിക്കാൻ കഴിയില്ലെന്നും മദ്യപിച്ചാണ് എത്തിയതെന്ന് ആക്രോശിച്ചുമാണ് പൊലീസുകാരൻ ഇവർക്ക് നേരെ പൊട്ടിത്തെറിച്ചത്.കള്ളിക്കാട് തേവൻകോട് പള്ളിവേട്ട സ്വദേശി സുദേവനും മകൾക്കുമാണ് ദുരനുഭവം ഉണ്ടായത്.

കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് സുദേവനും മകളും നെയ്യാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. എന്നാൽ എഎസ്ഐ ഗോപകുമാർ പരാതി സ്വീകരിക്കാതെ പിതാവിനും മകൾക്കും നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂത്ത മകൾ ഒരുയുവാവുമായി പ്രണയത്തിലായിരുന്നു.  ഇതിനെ ചോദ്യം ചെയ്ത സുദേവനെ വീട്ടിൽ കയറി യുവാവ് അതിക്രമിക്കുകയായിരുന്നു. ഈ പരാതിയുമായി നെയ്യാർ സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ദുരനുഭവം നേരിട്ടത്.

പരാതി സ്വീകരിക്കാൻ കഴിയില്ലെന്നാണ് എഎസ്ഐ ഗോപകുമാർ ആക്രോശിച്ചത്. നീ
മദ്യപിച്ചിട്ടാണ് ഇവിടെ എത്തിയതെന്ന് ആരോപിച്ചാണ് അതിക്രമം അരങ്ങേറിയത്. പിതാവ് മദ്യപിക്കില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകൾ പറഞ്ഞെങ്കിലും ഈ വാദം കേൾക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ തയ്യാറായില്ല. ജീവിതത്തിൽ താൻ മദ്യപിച്ചിട്ടില്ല.

സാറിന് വേണമെങ്കിൽ ഊതിപ്പിക്കാം എന്ന് പെൺകുട്ടി പറഞ്ഞതോടെ നിന്റെ തന്തയെ ഓതിപ്പിക്കാനല്ല ഞാൻ ഇവിടെ ഇരിക്കുന്നതെന്ന് പൊലീസുകാരന്റെ മറുപടി. പരാതി പറയാൻ എത്തുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് സാറെ എന്ന ‌ചോദിക്കുമ്പോൾ ഇവിടുത്തെ രീതി ഇങ്ങനെയാണ് എന്ന് എഎസ്ഐ ഗോപകുമാർ പറയുന്നുണ്ട്.

സംഭവം വിവാദമായതോടെ ഡി.ജി.പി പ്രശ്‌നത്തിൽ നേരിട്ട് ഇടപെടുകയും പരാതിക്കാരെ അപമാനിച്ച എഎസ്ഐ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ ഇടുക്കി സ്‌റ്റേഷനിലേക്ക് ഹാജരാകനാണ് ഉത്തരവിട്ടിരിക്കുന്നത്. ഗോപകുമാർ കെ പി അനിൽകുമാറിന്റെ ഗൺമാനായിരുന്നു'. 24 നാണ് സംഭവം നടക്കുന്നത്. എൻ.എസ് ജി പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP