Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോപണം ഉന്നയിച്ച ഡോക്ടർക്ക് തെളിവുകൾ ഹാജരാക്കാനായില്ലെന്ന് വിദഗ്ദ്ധ സമിതി; കളമശേരി മെഡിക്കൽ കോളേജിന് ഒടുവിൽ ആരോഗ്യ വകുപ്പിന്റെയും ക്ലീൻ ചിറ്റ്

ആരോപണം ഉന്നയിച്ച ഡോക്ടർക്ക് തെളിവുകൾ ഹാജരാക്കാനായില്ലെന്ന് വിദഗ്ദ്ധ സമിതി; കളമശേരി മെഡിക്കൽ കോളേജിന് ഒടുവിൽ ആരോഗ്യ വകുപ്പിന്റെയും ക്ലീൻ ചിറ്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിന് ഒടുവിൽ ആരോഗ്യ വകുപ്പിന്റെയും ക്ലീൻ ചിറ്റ്. ചികിത്സാ പിഴവിനെ തുടർന്ന് രോഗികൾ മരിച്ചെന്ന് ആരോപണം ഉയർന്ന സംഭവത്തിലാണ് ആശുപത്രിയുടെ ഭാ​ഗത്ത് പിഴവുകളിലെന്ന് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. രോഗികളുടെ ആന്തരിക അവയവങ്ങളെ കോവിഡ് ബാധിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടർക്ക്, താൻ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

കളമശ്ശേരി മെഡിക്കൽ കേളേജിലെ ചികിത്സ പിഴവ് സംബന്ധിച്ച പരാതികൾ പൊലീസും തള്ളിയിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശി പി.കെ ഹാരിസിന്റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്നും ഹാരിസിന്റെ കുടുംബം ആരോപിച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം രോഗികൾ മരണപ്പെട്ടിട്ടുണ്ടെന്ന നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതിന് പിന്നാലെ ആശുപത്രിയിലെ ജൂനിയർ ഡോക്ടറും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP