Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഞ്ചായത്ത് - നീയമസഭ തെരഞ്ഞെടുപ്പുകളിലെക്ക് വിധിയെഴുതുന്നതിന് മുമ്പ് പ്രവാസി സംഘടനകൾക്കായി പത്തിന പ്രവാസി മാനിഫെസ്റ്റ്

പഞ്ചായത്ത് - നീയമസഭ തെരഞ്ഞെടുപ്പുകളിലെക്ക് വിധിയെഴുതുന്നതിന് മുമ്പ് പ്രവാസി സംഘടനകൾക്കായി പത്തിന പ്രവാസി മാനിഫെസ്റ്റ്

ബാബു ജി ബത്തേരി

കേരളത്തിന്റെ സമ്പദ്ഘടനയുടെ മുഖ്യ ശില്ലികളാണ് കർഷകരും പ്രവാസികളും. എന്നാൽ എല്ലാ മേഖലയിലും തഴയപ്പെടുന്നതും , പൊതുവേ ഈ വർഗ്ഗം തന്നെ. സമ്പദ്ഘടനയെ ശക്തിപ്പെടുന്നതിന് ആനുപാതികമായി ആനുകൂല്യങ്ങൾ ലഭ്യമാകേണ്ടതും ഇവരുടെ അവകാശമലേയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഏകദേശം 25 ലക്ഷം മലയാളികൾ ഗൾഫ് മേഖലകളിൽ മാത്രം ജോലിചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളും കൂടി കൂട്ടിയാൽ കേരള ജനസംഖ്യയുടെ മുന്നിൽ ഒന്നുവരും. ആകെ കേരളത്തിന്റെ വരുമാനം 16 Billion US Dollar ആണെങ്കിൽ, അതിൽ ഗൾഫ് മലയാളികളുടെ സംഭാവന 9.25 Billion US Dollar , ഏകദേശം 58%. എന്നിട്ടും നമ്മൾ എന്നും അവഗണിക്കപ്പെടുന്നവർ മാത്രം. ഏറ്റവും ഒടുവിൽ മെഡിക്കൽ ഫീസ് കൂട്ടിയപ്പോഴും നമ്മുടെ തലയക്കാണ് അടിയേറ്റത്. ജനൽ കോട്ടയിൽ 10 ലക്ഷവും, NRI കോട്ടയിൽ 22 ലക്ഷവും. സമ്പദ്ഘടനയെ സമ്പന്നമാക്കുന്ന പ്രവാസികളെ പുറം കാല്‌കൊണ്ടു തൊഴിക്കുന്ന കാലകാല ഗവൺമെന്റുകളോടും അവയ്ക്ക് നേതൃത്വം കൊടുക്കുന്ന വിവിധ രാഷ്ട്രീയ മുന്നണികളോടും, അവരുടെ വിദേശ പോഷക സംഘടനകളോടുമുള്ള,

വരുന്ന പഞ്ചായത്ത് - നീയമസഭ തെരഞ്ഞെടുപ്പുകളിലെ, സാധാ പ്രവാസികളുടെ അപേക്ഷയാണിത്. പത്തിന പ്രവാസി മാനിഫെസ്റ്റ്.

1. ജോലിചെയ്യുന്ന രാജ്യത്തെ എംബസികൾ മുഖേന വോട്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രവാസി വോട്ടവകാശം പൂർണ്ണമായി സാധ്യമാക്കുക.
2. തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും പ്രവാസി സംവരണം ഉറപ്പാക്കുക.
3. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി പൂർത്തിയാക്കിയവർക്ക് കുറഞ്ഞത് 10000 രൂപ പ്രവാസി പെൻഷൻ നൽകുക
4. പ്രവാസികൾക്ക് 10 ലക്ഷം രൂപയിൽ കുറയാത്ത അപകട/ മരണ ഉർഷുറൻന് ഏർപ്പെടുത്തുക
5. പ്രവാസി പ്രശ്‌നങ്ങൾ മാത്രം കൈകാര്യം ചെയ്യുവാനായി കേന്ദ്ര- സംസ്ഥാന- പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു പ്രവാസി ബോർഡ് രൂപീകരിക്കുക
6. തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വതന്ത്രമായി സംരഭങ്ങൾ ആരംഭിക്കുന്നതിന് അനുയോജ്യമായ, പ്രവാസി സൗഹൃദ വ്യവസായ പാർക്കുകൾ രൂപീകരിക്കുക
7. എല്ലാ സംരഭകർക്കും ആദ്യ 5 വർഷങ്ങൾ പൂർണ്ണ നികുതിയിളവും, വൈദ്യുതി, വെള്ളം എന്നിവ സൗജന്യമായും നൽകുക
8. സർക്കാരിന്റെ നൂലാമാലകളിൽ കുരുങ്ങി സംരഭകർ ആത്മഹ്യ ചെയ്യാൻ ഇടവരാത്ത. രീതിയിൽ, പ്രവാസി സംരഭകർക്കായി ഒരു ഏക ജാലക സംവിധനാം ഏർപ്പെടുത്തുക
9. പായത്ത് തല വികസന പ്രമർത്തനങ്ങളിലും കരാർ പ്രവർത്തനങ്ങളിലും പ്രവാസികളുടെ ദീർഘകാല പരിചയവും നൈപുണ്യവും ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിൽ, പഞ്ചായത്ത് അടിസ്ഥാനത്തിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ Skill Bankകൾ രൂപീകരിക്കുക
10. നിലവിൽ വിദേശത്തായിരിക്കുന്ന പ്രവാസികളുടെ വീടിനും സ്വത്തിനും , വൃദ്ധരായ മാതാപിതാക്കൾക്കും അവർ തിരിച്ചെത്തും വരെ, അതത് പഞ്ചായത്തുകൾ പൂർണ്ണ സംരക്ഷണം നൽകുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP