Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൊളസ് ചാരിറ്റീസിന്റെ ബാങ്ക്വറ്റ് ഓൺലൈൻ ആയി ആഘോഷിച്ചു

സൊളസ് ചാരിറ്റീസിന്റെ ബാങ്ക്വറ്റ് ഓൺലൈൻ ആയി ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

സാൻ ഹോസെ (കാലിഫോർണിയ): സൊളസ് ചാരിറ്റീസിന്റെ ഈ വർഷത്തെ ഫണ്ട്റൈസിങ് ബാങ്ക്വറ്റ് ഓൺലൈൻ ആയി ആഘോഷിക്കപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച, വൈകീട്ട് പസിഫിക്ക് സമയം 6:30ന് ആരംഭിച്ച പരിപാടിയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് നിരവധി പേർ പരിപാടിയിൽ ലൈവ് ആയി പങ്കെടുക്കുകയും, അത് ഫേസ്‌ബുക്കിലും യുട്യൂബിലും തത്സമയം കാണുകയും ചെയ്തു.

പരിപാടിയുടെ പ്രധാന ആകർഷണം കൊച്ചിയിൽ നിന്ന് പിന്നണി ഗായകർ വിധു പ്രതാപും അൻജു ജോസഫും അവതരിപ്പിച്ച മ്യൂസിക്ക് പ്രോഗ്രാം ആയിരുന്നു. അത് വളരെ രസകരമായി ന്യൂ ഓർളിയൻസിൽ ഇരുന്ന് ആർ.ജെ. ആശ ആങ്കർ ചെയ്തു. വാഷിങ്ടൺ ഡി.സി.യിൽ നിന്ന് ഡോ. അനീഷ ഏബ്രഹാം ചെയ്ത മുഖ്യ പ്രഭാഷണം ആയിരുന്നു പരിപാടിയിലെ മറ്റൊരു പ്രധാന ഇനം. തൃശ്ശൂരിൽ നിന്ന് സൊളസിന്റെ സ്ഥാപകയും സെക്രട്ടറിയുമായ ഷീബ അമീർ അമേരിക്കയിലെ സൊളസിന്റെ പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു.

പോൾ വർഗീസ്, ആഗ്നൽ കോക്കാട്ട്, പ്രിയ മേനോൻ, സുപ്രിയ വിശ്വനാഥൻ തുടങ്ങിയ സൊളസ് ചാരിറ്റീസിന്റെ ഭാരവാഹികളും ബോർഡ് മെംബർമാരും ചാരിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ബൈസി ബാസി കൃതഞ്ജത പ്രകടിപ്പിച്ചു. ആശ പി.എം. ആണ് കാലിഫോർണിയയിലെ സാൻ ഹോസെയിൽ നിന്ന് പരിപാടി മൊത്തത്തിൽ നിയന്ത്രിച്ചത്.

ന്യൂ യോർക്ക് ആസ്ഥാനമാക്കിയുള്ള ഈവെന്റ്സ് നൗ യുഎസ്എ, ബോസ്റ്റണിൽ നിന്ന് സന്തോഷ് നായർ, സാൻ ഹോസെയിൽ നിന്ന് മനോജ് ടി.എൻ. എന്നിവരാണ് തികച്ചും സങ്കീർണ്ണമായ ഈ പരിപാടിയുടെ സാങ്കേതിക കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ബാങ്ക്വറ്റിന്റെ മുഴുനീള റെക്കോഡിങ് ഇവിടെ കാണാവുന്നതാണ് https://fb.watch/1VyBKuKslH/

ദീർഘകാലാടിസ്ഥാനത്തിൽ ചികിത്സയും പരിചരണവും വേണ്ട കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന, തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൊളസിനു വേണ്ടിയായിരുന്നു ധനശേഖരണം. കേരളത്തിൽ 9 സെന്ററുകൾ ഉള്ള സൊളസിന്റെ പ്രവർത്തനത്തെ ഈ കോവിഡ് കാലത്തെ ഫണ്ടിന്റെ കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. നവംബർ അവസാനം വരെ ഇവിടെ ഓൺലൈൻ ആയി സംഭാവന സ്വീകരിക്കും: https://tinyurl.com/donate2solace. ഏകദേശം 50,000 ഡോളർ ഇതുവരെ പിരിഞ്ഞുകിട്ടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP