Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സ്‌കൂൾ ഉർദു ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ഉർദു ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സ്‌കൂൾ നവംബർ 21നു ഓൺലൈനായി ഉർദു ദിനം ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ഉർദു വകുപ്പ് സംഘടിപ്പിച്ച പരിപാടി സ്‌കൂൾ പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് ബഹറിന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. വിദ്യാർത്ഥിനി ഹൈഫ ഹ്യൂമനുൻ വിശുദ്ധ ഖുറാൻ പാരായണം ചെയ്തു. അർഫ ഖാൻ വിവർത്തനം നിർവഹിച്ചു. ഉർദു അദ്ധ്യാപിക മഹനാസ് ഖാൻ ആഘോഷങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങളുള്ള ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ സമാപനമായാണ് ഉർദു ദിന ആഘോഷം നടത്തിയത്. ആഘോഷത്തിന്റെ ഭാഗമായി ഉർദു കവിത പാരായണം, കഥപറച്ചിൽ, പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. മത്സരങ്ങൾക്ക് പുറമെ ദേശസ്‌നേഹ ഗാനം, ദേശീയ ഗാനം, കവി സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

വകുപ്പ് മേധാവി ബാബു ഖാൻ വിജയികളെ പ്രഖ്യാപിച്ചു. അലീൻ സയ്യിദ് നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷീദ് ആലം , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ഉറുദു ദിന സന്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP