Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടലിൽ കുളിക്കാനെത്തിയത് കുടുംബസമേതം; യുഎഇയിൽ മലയാളി യുവതിയും പിതാവും മുങ്ങിമരിച്ചു

കടലിൽ കുളിക്കാനെത്തിയത് കുടുംബസമേതം; യുഎഇയിൽ മലയാളി യുവതിയും പിതാവും മുങ്ങിമരിച്ചു

മറുനാടൻ ഡെസ്‌ക്‌

ഷാർജ: മലയാളി യുവതിയും പിതാവും ഷാർജയിൽ മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യോട് താഴേചന്തംകണ്ടിയിൽ ഇസ്‍മായിൽ (47), മകൾ അമൽ ഇസ്‍മായിൽ (18) എന്നിവരാണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങിമരിച്ചത്. ഷാർജയുടെയും അജ്മാന്റെയും അതിർത്തി പ്രദേശത്ത് കുടുംബസമേതം കടലിൽ കുളിക്കാനായി പോയപ്പോഴാണ് അപകമുണ്ടായത്.

ഉടൻ പൊലീസും പാരാമെഡിക്കൽ സംഘവുമെത്തി ഷാർജ അൽഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. കരയിൽനിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകി പിന്നീട് അവരെ ഇസ്മായിലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക്‌ കൊണ്ടുപോയി.

14 വർഷമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് (ആർ.ടി.എ.) അഥോറിറ്റിയിൽ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇസ്മായിൽ. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സാബിറ, മുബാറഖ് (ദുബായ് ആർ.ടി.എ.), കാമില എന്നിവരാണ് സഹോദരങ്ങൾ. നഫീസ അജ്മാൻ അൽസാദ് ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു, ഇപ്പോൾ കോഴിക്കോട് എകരൂൽ സ്‌കൂളിലെ അദ്ധ്യാപികയാണ്. മൃതദേഹങ്ങൾ ഷാർജ കുവൈത്ത് ആശുപത്രിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP