Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്‌സിൻ ഗവേഷണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി; ഈ മാസം 28 ന് നരേന്ദ്ര മോദി പൂണെ സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കും

കോവിഡ് വാക്‌സിൻ ഗവേഷണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി; ഈ മാസം 28 ന് നരേന്ദ്ര മോദി പൂണെ സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂണെ സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കും. കോവിഡ് വാക്‌സിൻ ഗവേഷണ പുരോഗതി വിലയിരുത്താനാണ് പ്രധാനമന്ത്രി സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കുന്നത്. വാക്‌സിൻ വിതരണത്തിന്റെ നടപടികൾ തുടങ്ങാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി പൂണെയിലെത്തുമെന്ന് പൂണെ ഡിവിഷണൽ കമ്മീഷണർ സൗരവ് റാവു സ്ഥിരീകരിച്ചു.

ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ ആസ്ട്ര സെനക്കയും ഓക്‌സ്ഫഡ് സർവകലാശാലയുമായി ചേർന്ന് നിർമ്മിക്കുന്ന കോവിഷീൽഡ് കോവിഡ് വാക്‌സിന്റെ നിർമ്മാണ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. കോവിഡ് വാക്‌സിൻ 70 ശതമാനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഓക്‌സ്ഫഡും ആസ്ട്രസെനക്കയും വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ആദ്യത്തോടെ രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോ​വി​ഡ് അതിരൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ർ​ച്ച​യുടെ ഇടയിലാണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അറിയിച്ചത്.

എ​ല്ലാം ശാ​സ്ത്ര​ജ്ഞ​ന്മാ​രു‌‌​ടെ കൈ​ക​ളി​ലാ​ണെന്നും. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​ക്കി മാ​റ്റുമെന്നും. ഇ​തി​നാ​യി പി​എം കെ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക​ണം. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം എല്ലാവര്ക്കും ലഭ്യം ആകുംവിധമായിരിക്കും. എ​ല്ലാ ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​ത് രാ​ജ്യ​ത്തി​ന്റെ വാ​ക്സി​ൻ ആ​ദ്യ​മെ​ത്തു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഇതിനിടയിൽ കോ​വി​ഡ് വാ​ക്സി​ൻ രാ​ഷ്ട്രി​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP