Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം ശനിയാഴ്ച; ശബ്ദ മലിനീകരണം ചെറുക്കാനുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ എന്തു ചെയ്യാമെന്നത് മുഖ്യ ചർച്ചാ വിഷയം

സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം ശനിയാഴ്ച; ശബ്ദ മലിനീകരണം ചെറുക്കാനുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ എന്തു ചെയ്യാമെന്നത് മുഖ്യ ചർച്ചാ വിഷയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബ്ദ മലിനീകരണം ഒരു ആഗോള പ്രശ്നമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ട്, നാഷണൽ ഇ.എൻ.ടി. അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം നവംബർ 28-ാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരി സമയമായതിനാൽ ഓൺലൈൻ വഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി അന്നേദിവസം ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 9 മണിവരെ വെബിനാർ ഉണ്ടായിരിക്കും.

ഈ വെബിനാറിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ദ്ധർ പങ്കെടുത്ത് സമഗ്ര ചർച്ചകൾ നടത്തുന്നതാണ്. 'ശബ്ദവും ആരോഗ്യവും' എന്നതാണ് ഇത്തവണത്തെ വിഷയം. National ENT Asosciation, Asosciation of Otolaryngologists of India, Indian Academy of Otolaryngology, Head & Neck Surgery, International Journal of Noise & Health, Asosciation of Health Care Providers of India, AWAAS, സംസ്ഥാന എൻവയർമെന്റ് വകുപ്പ്, കേരള പൊലീസ് എന്നിവ സംയുക്തമായാണ് സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം സംഘടിപ്പിക്കുന്നത്.

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ വർധൻ, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, ഐ.എം.എ. നാഷണൽ പ്രസിഡന്റ് ഡോ.രാജൻ ശർമ്മ, ഇ.എൻ.ടി. നാഷണൽ പ്രസിഡന്റ് ഡോ. സമീർ ഭാർഗവ, കേന്ദ്രമന്ത്രി വി. മുരളീധരൻ, എംപി.മാരായ ഡോ. ശശി തരൂർ, രൂപ ഗാംഗുലി, മലയാള മനോരമ എക്സി. ഡയറക്ടർ ജേക്കബ് മാത്യു, പ്രശസ്ത സിനിമാ താരങ്ങളായ ലഫ്. കേണൽ മോഹൻലാൽ, മാധവൻ, ഷാൻ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

ശബ്ദമലിനീകരണത്തിന്റെ തോത് അപായകരമായ രീതിയിലാണ് വർധിച്ചു വരുന്നത്. ഇത് ശാരീരിക മാനസിക അവസ്ഥകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ കാണുന്നത്. ഇതിന്റെ ആഘാതം ഏറ്റവുമധികം ബാധിക്കുന്നത് കുഞ്ഞുങ്ങളേയാണ്. അതിഘോര ശബ്ദങ്ങൾ കുഞ്ഞുങ്ങളിൽ വലിയ ഞടുക്കവും ഞെട്ടലുമുണ്ടാക്കും. ഇത്തരം ശബ്ദങ്ങൾ കുട്ടികളിൽ അപസ്മാരം ഉണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ കുഞ്ഞുങ്ങൾ വിഷമാവസ്ഥയിലേക്ക് പോകുന്ന കാഴ്ചയും കാണാറുണ്ട്. ഇതാണ് 12 വയസിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്നത്. അതിഘോര ശബ്ദം ഗർഭിണികളുടെ ഗർഭാവസ്ഥയേയും പ്രതികൂലമായി ബാധിക്കാറുണ്ട്. വലിയ ശബ്ദങ്ങൾ മനുഷ്യന്റെ ശാരീരികാവസ്ഥയെപ്പോലും ബാധിക്കാറുണ്ട്. കേൾവിക്കുറവും ഭാവിയിൽ കേൾവി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാക്കാം.

ചില കാര്യങ്ങൾ നിയമത്തിലൂടെ തടയാൻ കഴിയില്ല. ഉദാഹരണത്തിന് ഇയർ ഫോൺ വച്ച് പാട്ട് കേട്ട് ഉറങ്ങുന്നത്. അതേസമയം തന്നെ ഹോണുകൾ ഉൾപ്പെടെയുള്ള നിശ്ചിത ഡെസിബല്ലിൽ കൂടുതലുള്ള ശബ്ദങ്ങൾ നിയമത്തിലൂടെ തടയാനും സാധിക്കും. അതിനാൽ തന്നെ സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവത്ക്കരണവും ഒരുപോലെ ആവശ്യമാണ്. നിശ്ചിത ഡെസിബല്ലിന് മുകളിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണ്.

പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉച്ചഭാഷിണി, ഉത്സവങ്ങൾ, ട്രാഫിക്, നിർമ്മാണങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ, ഇലക്ട്രോണിക് എന്നിവ ഇന്ത്യയിൽ ശബ്ദമലിനീകരണത്തിന് കാരണമായ പ്രത്യേക ശബ്ദ സ്രോതസുകളാണ്. ഇവയെല്ലാം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ എല്ലാവരുടേയും ആരോഗ്യത്തെ സാരമായി ബാധിക്കും. പൊതുജനങ്ങൾക്ക് ശരിയായ അവബോധം നൽകുക, നിലവിലുള്ള നിയമങ്ങൾ പരിഷ്‌ക്കരിക്കുകയും കർശനമായി നടപ്പാക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്.

ശബ്ദ മലിനീകരണം ചെറുക്കാനുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ എന്തുചെയ്യാമെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. അനാവശ്യ ഹോണടികൾ എല്ലാവരും ഒഴിവാക്കണം. ഉത്സവങ്ങൾ, പൊതു പരിപാടികൾ എന്നിവയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പടക്കം പൊട്ടിക്കുന്നതിനും കർശന നിയന്ത്രണം ആവശ്യമാണ്. രാത്രി 10 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് പൂർണമായും ഉപേക്ഷിക്കണം. സ്വകാര്യ വാഹനങ്ങളിലെ ലൗഡ് സ്പീക്കർ അടിയന്തര ഘട്ടങ്ങളിൽ മാത്രം അനുവദിക്കണം. ഇങ്ങനെ എല്ലാവരും ഒരുപോലെ ഇടപെടലുകൾ നടത്തിയാൽ നമുക്ക് സുരക്ഷിതമായ ശബ്ദവും സുരക്ഷിതമായ ആരോഗ്യവും സാധ്യമാകും. സുരക്ഷിത ശബ്ദത്തിനായുള്ള പ്രവർത്തനങ്ങൾ ഇനിയും ദീർഘനാൾ തുടരേണ്ടതുണ്ട്. അതിനായി എല്ലാവരേയും ഒത്തൊരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP