Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദേശിയ പണിമുടക്ക് തുടങ്ങി; പത്ത് ദേശിയ സംഘടനകൾ പങ്കുകൊള്ളുന്ന പണിമുടക്കിൽ അണി ചേർന്ന് ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ ജീവനക്കാരും: തദ്ദേശ തിരഞ്ഞെടുപ്പ് ഓഫിസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കി

ദേശിയ പണിമുടക്ക് തുടങ്ങി; പത്ത് ദേശിയ സംഘടനകൾ പങ്കുകൊള്ളുന്ന പണിമുടക്കിൽ അണി ചേർന്ന് ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ ജീവനക്കാരും: തദ്ദേശ തിരഞ്ഞെടുപ്പ് ഓഫിസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കി

സ്വന്തം ലേഖകൻ

ബുധനാഴ്ച അർദ്ധരാത്രി മുതൽ പ്രഖ്യാപിച്ച ദേശിയ പണിമുടക്ക് തുടങ്ങി. കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കിൽ പത്ത് ദേശിയ സംഘടനകൾ പങ്കുകൊള്ളുന്നു. അവശ്യ സേവന മേഖലയിൽ ഒഴികെയുള്ള തൊഴിലാളികളും കർഷകരും പങ്കെടുക്കും.

തൊഴിൽ കോഡ് പിൻവലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക, ആവശ്യക്കാരായ എല്ലാവർക്കും 10 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകുക, കാർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

10 ദേശീയ സംഘടനകൾക്ക് പുറമേ ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ, കേന്ദ്ര- സംസ്ഥാന ജീവനക്കാർ എന്നിവരുടേതുൾപ്പെടെയുള്ള സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഓഫിസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP