Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്പ്രിംക്ലർ കമ്പനിയെ തിരഞ്ഞെടുത്തിൽ വീഴ്ച സംഭവിച്ചെന്ന മാധവൻ നായർ കമ്മീഷൻ റിപ്പോർട്ടിനെ തള്ളി സർക്കാർ; കരാർ പരിശോധിക്കാൻ വീണ്ടും സമിതി; പഴയ സമിതിയുടെ കണ്ടെത്തലുകൾ പുതിയ സമിതി പരിശോധിക്കും; അസാധാരണ സാഹചര്യത്തിലെ അസാധാരണ തീരുമാനത്തിൽ വീണ്ടും അന്വേഷണം വരുന്നത് ആദ്യ റിപ്പോർട്ട് അട്ടിമറിക്കാനോ?

സ്പ്രിംക്ലർ കമ്പനിയെ തിരഞ്ഞെടുത്തിൽ വീഴ്ച സംഭവിച്ചെന്ന മാധവൻ നായർ കമ്മീഷൻ റിപ്പോർട്ടിനെ തള്ളി സർക്കാർ; കരാർ പരിശോധിക്കാൻ വീണ്ടും സമിതി; പഴയ സമിതിയുടെ കണ്ടെത്തലുകൾ പുതിയ സമിതി പരിശോധിക്കും; അസാധാരണ സാഹചര്യത്തിലെ അസാധാരണ തീരുമാനത്തിൽ വീണ്ടും അന്വേഷണം വരുന്നത് ആദ്യ റിപ്പോർട്ട്  അട്ടിമറിക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിംക്ലർ കരാർ പരിശോധിക്കാൻ വേണ്ടി വീണ്ടും സമിതിയെ നിയോഗിച്ച് സർക്കാർ. കരാറുമായി ബന്ധപ്പെട്ട് ആദ്യം അന്വേഷിച്ച മാധവൻ നായർ കമ്മീഷന്റെ കണ്ടെത്തലുകൾ പുതിയ സമിതി പരിശോധിക്കും. പുതിയ കമ്മിറ്റിയെ സർക്കാർ പ്രഖ്യാപിച്ചു. സ്പ്രിംക്ലർ കമ്പനിയെ തെരഞ്ഞെടുത്തതിൽ വീഴ്ച സംഭവിച്ചെന്ന മാധവൻ നമ്പ്യാർ കമ്മീഷന്റെ റിപ്പോർട്ടാണ് പരിശോധിക്കുന്നത്.

വിരമിച്ച ജില്ലാ ജഡ്ജി ശശിധരൻ നായരുടെ നേതൃത്വത്തിലാണ് പുതിയ സമിതി. മാധവൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ട് വീണ്ടും പരിശോധിക്കാനാണ് പുതിയ സമിതിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭ തീരുമാനമില്ലാതെയുള്ള സ്പ്രിംക്ലർ കമ്പനിക്ക് കരാർ നൽകിയത് ചട്ടവിരുദ്ധമെന്ന് മാധവൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നില്ല.

ഇതിനിടെയാണ് വീണ്ടും അന്വേഷണ സമിതിയെ പ്രഖ്യാപിച്ചത്. ആദ്യ സമിതിയുടെ കണ്ടെത്തലുകളെ അട്ടിമറിക്കാൻ വേണ്ടിയാണ് സർക്കാർ പുതിയ നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.ം. ടേംസ് ഓഫ് റഫറൻസ് ആദ്യ സമിതിക്ക് സമാനമാണ്. അസാധാരണ സാഹചര്യത്തിലെ അസാധാരണ തീരുമാനമെന്നായിരുന്നു സ്പ്രിംക്ലർ കരാറിനെ സർക്കാർ വിശേഷിപ്പിച്ചിരുന്നത്. കരാറാകെ വിവാദമായതോടെ മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാരുടെ നേതൃത്വത്തിൽ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. കരാർ നൽകിയതിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി റിപ്പോർട്ടും സമർപ്പിച്ചു. ഒപ്പം ശുപാർശകളും. എന്നാൽ റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ടില്ല. അതിന്മേൽ മറ്റൊരു നടപടിക്കും മുതിരാതെ അത് കൂടി പഠിക്കാനായി പുതിയ സമിതിയെ നിയോഗിക്കുകയാണ് സർക്കാർ ചെയ്തത്.

റിട്ട.ജില്ലാ ജഡ്ജി കെ ശശിധരൻ നായർ, കംപ്യൂട്ടർ സയൻസ് വിദഗ്ധരായ ഡോ വിനയ ബാബു, ഡോ ഉമേഷ് ദിവാകരൻ എന്നിവരാണ് പുതിയ സമിതി അംഗങ്ങൾ. ആദ്യ സമിതിയുടെ ടേംസ് ഓഫ് റഫറൻസിലുണ്ടായിരുന്ന നടപടി ക്രമങ്ങളിലെ വീഴ്ച, അസാധാരണ സാഹചര്യത്തിലെ തീരുമാനം, ഡേറ്റാ സെക്യൂരിറ്റി തുടങ്ങിയവ പുതിയ സമിതിയുടെ പരിശോധനയിലും ഉൾപ്പെടുത്തി. ഭാവിയിൽ സ്വീകരിക്കേണ്ട നടപടികൾ സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വിദഗ്ധ സമിതിയുടെ റിപോർട്ട് വിലയിരുത്താൻ മറ്റൊരു വിദഗ്ധ സമിതിയ നിയോഗിച്ചതിലൂടെ സർക്കാർ ആദ്യ റിപോർട്ട് പൂർണമായും അംഗീകരിക്കുന്നില്ലെന്ന സൂചനകൾ കൂടിയാണ് പുറത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP