Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഴയത് പോലെ ഐറ്റംസ് എത്തിക്കാൻ ആകുന്നില്ല; രഹസ്യ ശബ്ദസന്ദേശം പിടിച്ചെടുത്തത് ഇന്ത്യൻ ഇന്റലിജൻസ് വിങ്; കാശ്മീരിലേക്ക് വെടിക്കോപ്പുകളും ആയുധങ്ങളും എത്തിക്കാനാകുന്നില്ലെന്ന് ജെയ്‌ഷെ തലവന്റെ ശബദ്‌സന്ദേശം; ചോർത്തി നീക്കങ്ങൾ പൊളിച്ച് ഇന്റലിജൻസ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ : കശ്മീരിലെ ഭീകരർക്ക് ആയുധങ്ങളും വെടിക്കോപ്പുകളും പഴയതുപോലെ എത്തിക്കാനാകുന്നില്ലെന്ന് അറിയിക്കുന്ന ശബ്ദസന്ദേശം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്തു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറും, സംഘടനയിലെ രണ്ടാമനുമായ മുഫ്തി റൗഫ് അസ്ഗർ ഭീകരർക്ക് അയച്ച സന്ദേശമാണ് പിടിച്ചെടുത്തത്.

കശ്മീരിലെ നഗ്രോട്ടയിലെ ബെൻ ടോൾ പ്ലാസയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ജെയ്ഷെ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചതിന് പിന്നാലെയാണ് മുഫ്തി റൗഫ് ഭീകരർക്ക് ഈ സന്ദേശം അയച്ചത്. ആഗോള ഭീകരനും തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ സഹോദരനാണ് മുഫ്തി റൗഫ് അസ്ഗർ.

നട്ടെല്ലിലെ തകരാറിനെ തുടർന്ന് അസർ മഹമൂദ് ഏറെക്കാലമായി ചികിൽസയിലാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ സംഘടനയെ നിയന്ത്രിക്കുന്നത് മുഫ്തി റൗഫ് അസ്ഗറാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന നാലോളം ഭീകര പ്രവർത്തനങ്ങളുടെ ആസൂത്രണം മുഫ്തി റൗഫിന്റേതായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു.

നവംബർ 19 ന് നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഭീകരരെ വധിച്ചത് മുഫ്തിക്ക് കനത്ത തിരിച്ചടിയായിരുന്നു. പാക്കിസ്ഥാനിലെ ഷക്കർഗാർഹിൽ നിന്നും ഇന്ത്യയിലേക്കുള്ള 200 മീറ്റർ ടണലും ബിഎസ്എഫ് കണ്ടെത്തിയിരുന്നു. 11 എ കെ 47 തോക്കുകൾ, 3 പിസ്റ്റളുകൾ, 29 ഗ്രനേഡുകൾ തുടങ്ങിയവ സൈന്യം റെയ്ഡിൽ പിടികൂടിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP