Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഇ.ഡി നോട്ടീസ്; മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ആശുപത്രിയിലേക്ക്; കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെന്ന് ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് ഇഡി നോട്ടീൽ ആവശ്യപ്പെട്ടിരുന്നത്.

രവീന്ദ്രന് നേരത്തേ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ അദ്ദേഹം കോവിഡ് പോസിറ്റീവായി. പിന്നീട് കോവിഡ് മുക്തനായതോടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP