Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്‌കാർ എൻട്രിയിലേക്ക്; ലഭിച്ചത് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രി; ഇടം നേടിയത് മൂത്തോനെ പിന്തള്ളി  

മറുനാടൻ ഡെസ്‌ക്‌

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കർ എൻട്രി. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയാണ് ജെല്ലിക്കട്ടിന് ലഭിച്ചത്. ഓസ്‌കറിലേക്കുള്ള ഇന്ത്യൻ നാമനിർദേശങ്ങൾ തെരഞ്ഞെടുക്കുന്ന 14 അംഗ കമ്മറ്റിയാണ് തീരുമാനം അറിയിച്ചത്.

ചൈതന്യ തമാനേയുടെ 'ദ ഡിസിപ്പിൾ', വിധു വിനോദ് ചോപ്രയുടെ 'ശിക്കാര', അനന്ത് നാരായണൻ മഹാദേവന്റെ 'ബിറ്റൽ സ്വീറ്റ്', ഗീതു മോഹൻദാസിന്റെ 'മൂത്തോൻ' എന്നീ സിനിമകൾ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ സിനിമകളെയെല്ലാം പിന്തള്ളിയാണ് മലയാള ചിത്രമായ ജല്ലിക്കട്ട് ഓസ്‌കർ എൻട്രി നേടിയിരിക്കുന്നത്.

കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാൻ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്ന കഥയാണ് ജല്ലിക്കട്ട്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. 2019 ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തിയ ചിത്രം ആ വർഷത്തെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്.

ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനായി ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം നേടിയത് ഇതേ ചിത്രത്തിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP