Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നവംബർ 25: കൂത്തുപറമ്പ് രക്തസാക്ഷി ദിനം:കേരളത്തിന് കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക;ബൂത്ത് കേന്ദ്രങ്ങളിൽ യുവജന പ്രതിരോധാഗ്‌നി സംഘടിപ്പിച്ചു

നവംബർ 25: കൂത്തുപറമ്പ് രക്തസാക്ഷി ദിനം:കേരളത്തിന് കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക;ബൂത്ത് കേന്ദ്രങ്ങളിൽ യുവജന പ്രതിരോധാഗ്‌നി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

വംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ 'കേരളത്തിന്കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും യുവജന പ്രതിരോധാഗ്‌നി സംഘടിപ്പിച്ചു. കൂത്തുപറമ്പിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്, സംസ്ഥാന ജോ. സെക്രട്ടറി വി.കെ. സനോജ് എന്നിവർ പങ്കെടുത്തു. കൂത്തുപറമ്പിലെ ഐതിഹാസിക സമരത്തിന് 26 വയസ് തികയുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം നടക്കുന്ന ഘട്ടത്തിലാണ് പരിയാരം മെഡിക്കൽ കോളേജ് സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കം നടക്കുന്നത്.

ഇതിനെതിരായി സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചവരെയാണ് പൊലീസ് വെടിവെച്ചത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഭരണകൂടങ്ങൾക്കെതിരെയുള്ള യുവതയുടെ കരുത്തുറ്റ പോരാട്ടത്തിന്റെ ഓർമ്മകളാണ് കൂത്തുപറമ്പ് ഓർമ്മ നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്് സംസ്ഥാന വ്യാപകമായി യുവജന പ്രതിരോധാഗ്‌നി സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP