Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിസംബർ 17 മുതൽ സംസ്ഥാനത്തെ 10, പ്ലസ് ടു ക്ലാസുകളിലെ അദ്ധ്യാപകർ സ്‌കൂളിൽ എത്തണം; ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി അദ്ധ്യാപകർ സ്‌കൂളിൽ ഹാജരാകണം; വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത് ഡിജിറ്റൽ ക്ലാസുകൾ വേഗം പൂർത്തീകരിച്ച് റിവിഷൻ തുടങ്ങാൻ; തയ്യാറെടുപ്പ് നടത്താൻ അദ്ധ്യാപകർക്ക് നിർദ്ദേശം

ഡിസംബർ 17 മുതൽ സംസ്ഥാനത്തെ 10, പ്ലസ് ടു ക്ലാസുകളിലെ അദ്ധ്യാപകർ സ്‌കൂളിൽ എത്തണം; ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി അദ്ധ്യാപകർ സ്‌കൂളിൽ ഹാജരാകണം; വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത് ഡിജിറ്റൽ ക്ലാസുകൾ വേഗം പൂർത്തീകരിച്ച് റിവിഷൻ തുടങ്ങാൻ; തയ്യാറെടുപ്പ് നടത്താൻ അദ്ധ്യാപകർക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അദ്ധ്യാപകർ അടുത്ത പതിനേഴു മുതൽ സ്‌കൂളിൽ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി പേർ എന്ന വിധത്തിൽ അദ്ധ്യാപകർ സ്‌കൂളിലെത്താനാണ് നിർദ്ദേശത്തിൽ പറയുന്നത്.

വിദ്യാർത്ഥികൾക്കുള്ള പഠന പിന്തുണ കൂടുതൽ കാര്യക്ഷമമാക്കാനാണ് അദ്ധ്യാപകരോട് സ്‌കൂളുകളിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുള്ളത്. ഡിജിറ്റൽ ക്ലാസുകളിൽ വേഗം പൂർത്തീകരിച്ച് റിവിഷനിലേക്കു കടക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി തയ്യാറെടുപ്പുകൾ നടത്താൻ അദ്ധ്യാപകർക്കുള്ള നിർദ്ദേശത്തിൽ പറയുന്നു. ജനുവരി പകുതിയോടെ പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങാനും ആലോചന നടക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. വിദഗ്ധരുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂവെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പൊതുപരീക്ഷവഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുവേണ്ടി സ്‌കൂളുകളും കോളജുകളും തുറക്കണോ എന്നകാര്യം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്നത്തെ അവസ്ഥയിൽ ക്ലാസുകൾ തുടങ്ങുക എന്നതും സ്‌കൂളിൽപോയി പഠിക്കുക എന്നതും എത്ര കണ്ട് പ്രായോഗികമാകും എന്നകാര്യത്തിൽ സംശയമുണ്ട്.

അതേസമയം, രോഗവ്യാപനത്തിന്റെ തോത് ഇതേ പോലെ കുറയുന്ന സാഹചര്യത്തിന് നല്ല പുരോഗതിയുണ്ടായാൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്നകാര്യവും അവർക്ക് മുൻകരുതൽ സ്വീകരിച്ച് ക്ലാസുകളിൽ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP