Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലോക്ക് ഡൗൺ എല്ലാം ശരിയാക്കി; ശ്രദ്ധേയമായി 'ഈസി ഗോ'; ഹ്രസ്വ ചിത്രത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ലോക്ക് ഡൗൺ പരിമിതികൾക്കിടയിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ആയ ഷാംദത്ത് സ്വന്തം വീട് പശ്ചാത്തലമാക്കി ഒരുക്കിയ ചെറുചിത്രം ശ്രദ്ധേയമാകുന്നു. പ്രശ്‌നകലുഷിതമായ ദാമ്പത്യം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന രണ്ട് പേരുടെ ജീവിതം ലോക്ക് ഡൗൺ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ കുറഞ്ഞ ചെലവിൽ പരീക്ഷണ രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോണി എ7എസ്2, ഐ ഫോൺ 11 പ്രോ മാക്‌സ് എന്നീ ക്യാമറകളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്തിന്റെ എല്ലാ പരിമിതികളെയും സാധ്യതകളാക്കി കൊണ്ടുള്ള നിർമ്മാണം വേറിട്ട അനുഭവമാക്കി മാറ്റുന്നതാണ്.

ഷെമിൻ സെയ്ദിന്റെതാണ് കഥയും തിരക്കഥയും. ലോക്ഡൗണിൽ തോന്നിയ കോൺഫിഡൻസാണ് 'ഈസി ഗോ'യുടെ തിരക്കഥയ്ക്ക് പ്രേരണയായതെന്ന് ഷെമിൻ പറയുന്നു. ദിവ്യ പിള്ള, ജിൻസ് ഭാസ്‌കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഡിറ്റിം?ഗ് - മനോജ്, പശ്ചാത്തല സം?ഗീതം - അജയ് അരസഡ, സൗണ്ട് ഡിസൈൻ - രം?ഗനാഥ് രവി, സൗണ്ട് എഫക്ട്‌സ് എഡിറ്റർ - വൈശാഖ് ശോഭൻ, ഡബ്ബിങ് എഞ്ചിനിയർ - നവീൻ വർക്കി, സൗണ്ട് മിക്‌സിങ് - ഫസൽ എ ബക്കർ, ഫോളി ആർട്ടിസ്റ്റ് - മുഹമ്മദ് ഇഖ്ബാൽ, ഡിസൈൻ - രാജ?ഗോപാൽ ആചാരി, കളറിങ് - രമേശ് സി പി, ?ഗോപകുമാർ രവീന്ദ്രൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സജ്‌ന ഷാംദത്ത്. ഷാംദത്തും മനോജും ഒരുമിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP