Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിവാർ ചുഴലിക്കാറ്റ് കരയിൽ തൊടുമ്പോൾ മണിക്കൂറിൽ 120-145 കിലോമീറ്റർ വരെയായി വേഗം കുറയും; തമിഴ്‌നാട്ടിൽ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ; പ്രളയ ഭീതി കൂട്ടി ചെമ്പരപ്പാക്കം റിസർവോയർ തടാകം നിറയുന്നു

നിവാർ ചുഴലിക്കാറ്റ് കരയിൽ തൊടുമ്പോൾ മണിക്കൂറിൽ 120-145 കിലോമീറ്റർ വരെയായി വേഗം കുറയും; തമിഴ്‌നാട്ടിൽ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ; പ്രളയ ഭീതി കൂട്ടി ചെമ്പരപ്പാക്കം റിസർവോയർ തടാകം നിറയുന്നു

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ ചെമ്പരപ്പാക്കം റിസർവോയർ തടാകം നിറയുന്നു. ഒരടി കൂടി നിറഞ്ഞാൽ ഇവിടെ നിന്ന് ജലം പുറത്തേക്ക് തുറന്നു വിടും.

1000 ചതുരശ്രയടി ജലമാണ് പുറത്തേക്ക് വിടുക. 2015ൽ നഗരത്തിലെ വെള്ളപ്പൊക്കത്തിന് മുഖ്യകാരണം ഈ റിസർവോയറിന്റെ ഷട്ടർ തുറന്നതായിരുന്നു. 22 അടിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നാൽ ഉടൻ തടാകത്തിൽ നിന്ന് ആയിരം ചതുരശ്രയടി വെള്ളം തുറന്നുവിടുമെന്നാണ് മുന്നറിയിപ്പ്. തടാകത്തിന്റെ ആകെ സംഭരണശേഷി 24 അടിയാണ്. ചെന്നൈ നഗരത്തിലെ അടയാർ നദിക്ക് സമീപത്തുള്ള ചേരിപ്രദേശങ്ങൾ അടക്കം എല്ലാ താഴ്ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടേക്ക് പ്രത്യേക ദൗത്യവുമായി എഞ്ചിനീയർമാരെയും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെയും അയച്ചിട്ടുണ്ട്.വെള്ളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂർ, വൽസരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രത വേണം. സൈദാപ്പേട്ടിൽ നിന്ന് 150ഓളം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കോട്ടൂർപുരത്തെ ചേരിപ്രദേശത്ത് നിന്ന് തീരത്തിന് തൊട്ടടുത്ത് കഴിയുന്ന മുപ്പതോളം പേരെയും മാറ്റിപ്പാർപ്പിച്ചു. ചെന്നൈ നഗരത്തിൽ മാത്രം 77 ദുരിതാശ്വാസകേന്ദ്രങ്ങളാണുള്ളത്. തേയ്‌നാംപേട്ട്, അഡയാർ, കോടമ്പാക്കം എന്നീ പ്രദേശങ്ങളിൽ നിന്നായി മുന്നൂറോളം പേരെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.ചെമ്പരമ്പാക്കം തുറക്കുന്നത് കണക്കുകൂട്ടി കാഞ്ചീപുരം ജില്ലാ അധികൃതരും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ ജില്ലയിൽ നിന്ന് രണ്ടായിരത്തോളം പേരെ വിവിധ ഇടങ്ങളിലേക്കായി മാറ്റിപ്പാർപ്പിച്ചു.

ബംഗാൾ ഉൾക്കടലിൽ 21ന് രൂപപ്പെട്ട ന്യൂനമർദമാണ് നിവാർ ചുഴലിക്കാറ്റായി മാറി. കരയിൽ തൊടുമ്പോൾ മണിക്കൂറിൽ 120-145 കിലോമീറ്റർ വരെയായി ചുഴലിക്കാറ്റിന്റെ വേഗം കുറയും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP