Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിഫ്ബിയുടെ മറവിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പറയുന്ന സർക്കാരിന് സിഎജി പരിശോധിക്കുന്നതിൽ എന്താണ് പ്രശ്നം; എങ്ങനെയാണ് കരട് മുഖ്യമന്ത്രി കണ്ടത്; നിയമസഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ട് കണ്ടുവെങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല; സർക്കാരിനെ പിരിച്ചുവിടാൻ ഇത് മതിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ  

കിഫ്ബിയുടെ മറവിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പറയുന്ന സർക്കാരിന് സിഎജി പരിശോധിക്കുന്നതിൽ എന്താണ് പ്രശ്നം; എങ്ങനെയാണ് കരട് മുഖ്യമന്ത്രി കണ്ടത്; നിയമസഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ട് കണ്ടുവെങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല; സർക്കാരിനെ പിരിച്ചുവിടാൻ ഇത് മതിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ   

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.എ.ജി അഭിപ്രായം പറയുന്നതിൽ മുഖ്യമന്ത്രി ഉറഞ്ഞുതുള്ളുന്നത് കിഫ്ബിയിലെ അഴിമതി കണ്ടുപിടിക്കപ്പെടുമെന്നതിലെ വെപ്രാളം മൂലമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കരടിലില്ലാത്ത കാര്യങ്ങൾ സി.എ.ജി പറയുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്ങനെയാണ് സി.എ.ജി റിപ്പോർട്ടിലെ കരട് മുഖ്യമന്ത്രി കണ്ടത്. നിയമസഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ട് കണ്ടുവെങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. സർക്കാരിനെ പിരിച്ചുവിടാൻ ഇത് മതിയെന്നും സുരേന്ദ്രൻ പറഞ്ഞു.

കിഫ്ബിയുടെ മറവിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പറയുന്ന സർക്കാരിന് സി.എ.ജി പരിശോധിക്കുന്നതിൽ എന്താണ് പ്രശ്നം. എല്ലാ അനുമതിയോടെയാണ് വായ്പയെന്ന് ധനമന്ത്രി പറയുന്നു. പിന്നെ എന്താണ് പ്രശ്നം. ഭരണഘടനയ്ക്ക് എതിരായി എന്തെങ്കിലും സി.എ.ജി ചെയ്യുമോ? അധികാരമില്ലാത്ത സ്ഥാലങ്ങളിൽ പരിശോധിക്കുമോ?

സി.എ.ജിയോടുള്ള പിണറായി വിജയന്റെ എതിർപ്പിന്റെ കാരണം എന്താണ്. കിഫ്ബി മാനദണ്ഡങ്ങൾ ലംഘിച്ചും മതിയായ അനുമതിയില്ലാതെയുമാണ് വിദേശത്തുനിന്ന വായ്പ എടുത്തത്. അത് നിയമവിരുദ്ധമാണ്. വായ്പയെ കുറിച്ച് സംശയം ഉയർന്നിരിക്കുകയാണ്. കുറഞ്ഞ പലിശയ്ക്ക് കിട്ടേണ്ട വായ്പ കൂടിയ പലിശയ്ക്ക് എടുത്തത് പിടിക്കപ്പെട്ടു.

തോമസ് ഐസക്കിന്റെ വിദേശ ബന്ധത്തെ കുറിച്ച് താൻ ആവർത്തിച്ചുപറഞ്ഞിട്ടും അദ്ദേഹം ഒരു നിയമനടപടിയും സ്വീകരിക്കുന്നില്ല. തോമസ് ഐസക്കിന്റെ മസാല ബോണ്ടും കിഫ്ബിയിലെ മറ്റ് ഇടപാടുകളും വ്യക്തിപരമായ സാമ്പത്തിക ലാഭം വച്ചുകൊണ്ടുള്ളതാണ്. കിഫ്ബിക്കെതിരെ ഒരു പരാതിയും പറയുന്നില്ല. കിഫ്ബി നടപ്പാക്കുന്ന വികസന പദ്ധതികളിൽ അഴിമതി നടക്കുന്നു. വായ്പകൾ എടുത്തതിൽ ക്രമക്കേട് നടന്നു.

മറ്റ് സംസ്ഥാനങ്ങൾക്കും ഇല്ലാത്ത അധികാരം കേരളത്തിനുണ്ടെന്ന് പിണറായി വിജയൻ കരുതരുത്. കിഫ്ബിക്ക് മറുപടി കൊടുക്കേണ്ടതിനു പകരം കേന്ദ്ര-സംസ്ഥാന തർക്കമായി മാറ്റി രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP