Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചീര തോരൻ

ചീര തോരൻ

സപ്‌ന അനു ബി ജോർജ്‌

ചേരുവകൾ

  • ചീര- ഒരു പിടി
  • പച്ചമുളക്- 2
  • കൊച്ചുള്ളി- 4
  • വെളുത്തുള്ളി- 1
  • ജീരകം- 1  നുള്ള്
  • കരിവേപ്പില- 1 കതിർപ്പ്
  • തേങ്ങ- ¼ കപ്പ്
  • ഉപ്പ്- പാകത്തിന്

പാകം ചെയ്യുന്ന വിധം

ചീര കനംകുറച്ച് അരിഞ്ഞ് വെക്കുക.തേങ്ങയും പച്ചമുളകും, ജീരകം, വെളുത്തുള്ളി, കൊച്ചുള്ളി,  ഉപ്പ് എന്നിവ ചേർത്ത് ചതച്ചെടുക്കുന്ന പരുവത്തിൽ അരച്ചെടുക്കുക. അതായത്, കറികൾക്കരക്കുന്നതുപോലെ നന്നായി അരക്കരുത്. അരക്കാനായി വെള്ളവും ചേർക്കരുത്. ഒരു ചീനച്ചട്ടിയിൽ അരസ്പൂൺ എണ്ണ ഒഴിച്ച്, കടുകിട്ട്, ഒരു തണ്ട് കരിവേപ്പിലയും ഇട്ട് പൊട്ടിക്കുക. തീ നന്നായി കുറച്ച് വെച്ച്, ചീര ആദ്യം ഇടുക, അതിനു മുകളിലായി തേങ്ങക്കൂട്ട് ഇടുക.ഇതെല്ലാം പാത്രത്തിന്റെ ഒത്ത നടുക്ക് കൂട്ടിയിട്ട് 2 മിനിറ്റ്, പാത്രം അടക്കാതെ  വേവിക്കുക. തീകെടുത്തി പാത്രത്തിൽ ഒന്നു നിരത്തി ഇട്ട്, 1 മിനിറ്റ് കൂടി, വെള്ളം പറ്റാ‍ൻ അനുവദിക്കുക. ഇളക്കി ചെർത്ത് വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.

ഒരു നുള്ള് മേമ്പൊടി :- ഈ ചീര എന്റെ മസ്കറ്റിന്റെ റെസിൽ ഉണ്ടായ ‘ഓർഗാനിക്’ ചീരയാണ്. ഒരു ഫ്ലാറ്റിൽ ആണ് ജീവിതം എങ്കിൽ പോലും വളരെ എളുപ്പത്തിൽ ഒരു ചട്ടിയിൽ ഇട്ട്  വളർത്താൾ സാധിക്കും. ധാരാളം വിറ്റാമിനുകളൂള്ള ഒരു ആരോഗ്യത്തിന്റെ കലവറയാണ് ചുവന്നചീര.ഫൈബർ ധാരാളമായിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.അതുപോലെ മലബന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്.കൊളസ്ട്രോൾ പ്രമേഹം എന്നിവ തടയാനും ചുവന്ന ചീര ഉത്തമമാണ്.ഇത് ആന്റിഓക്സിഡന്റുകളാൽ  സമ്പന്നമാണ്.ഇരുമ്പിന്റെ അംശം ധാരാളം ഉണ്ട്.ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ ചുവന്ന ചീരയ്ക്ക് സാധിക്കും.ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ ആസ്മ പോലുള്ള പ്രശ്‌നങ്ങൾക്ക് ആശ്വാസം പകരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP