Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിൽഗേറ്റ്‌സിനെ പിന്തള്ളി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമനായി ഇലോൺ മസ്‌ക്; ജെഫ് ബെസോസിന് പിന്നിൽ രണ്ടാമനായ മസ്‌കിന്റെ ആസ്തി 127.9 ബില്യൺ ഡോളർ

ബിൽഗേറ്റ്‌സിനെ പിന്തള്ളി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമനായി ഇലോൺ മസ്‌ക്; ജെഫ് ബെസോസിന് പിന്നിൽ രണ്ടാമനായ മസ്‌കിന്റെ ആസ്തി 127.9 ബില്യൺ ഡോളർ

സ്വന്തം ലേഖകൻ

ബിൽഗേറ്റ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ടെസ് ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക് രണ്ടാമനായി. 127.9 ബില്യൺ ഡോളറിന്റെ ആസ്തിയുമായാണ് 49കാരനായ മസ്‌ക് രണ്ടാംസ്ഥാനത്തെത്തിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ബിൽഗേറ്റ്‌സിനെയും പിന്തള്ളി ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്തെത്തിയത്. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ 35-ാംസ്ഥാനക്കാരനായിരുന്നു ഇലോൺ മസ്‌ക്. 2020ൽമാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വർധന 100.3 ബില്യൺ ഡോളറാണ്.

ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യൺ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വന്മാരിൽ ഒന്നാമനായി തുടരുകയായിരുന്ന ബിൽ ഗെറ്റ്സിനെ 2017ലാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വർഷം നവംബറിൽ ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP