Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും ട്യൂഷൻ സെന്ററുകളും തുറക്കാം; സ്‌കൂളുകൾ ഉടൻ തുറക്കില്ല

തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും ട്യൂഷൻ സെന്ററുകളും തുറക്കാം; സ്‌കൂളുകൾ ഉടൻ തുറക്കില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ അനുമതി നൽകി. ക്ലാസ് മുറികളുടെ ശേഷിയുടെ 50% അല്ലെങ്കിൽ പരമാവധി 100 പേരേ പാടുള്ളൂ. അതേസമയം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും തുറക്കാൻ അനുമതിയില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും തുറക്കണമോയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ക്രമാനുഗതമായി കുറയുന്ന സാഹചര്യം തുടരുകയാണെങ്കിൽ, പൊതുപരീക്ഷ എഴുതേണ്ട ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തുറക്കണമോയെന്ന കാര്യം പരിഗണിക്കും. ചെറിയ ക്ലാസുകളിൽ ഈ അധ്യയന വർഷമാകെ ഓൺലൈൻ വഴി പഠനം പൂർത്തിയാക്കാനാണു സാധ്യത. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2021 ആദ്യത്തോടെ ക്ലാസുകൾ പുനരാരംഭിക്കുന്നതു പരിശോധിക്കുന്നുണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയത് ഒഴിവാക്കി. അടുത്ത മാസം മുതൽ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP