Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; തൊഴിൽ മേഖല സ്തംഭിക്കും

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; തൊഴിൽ മേഖല സ്തംഭിക്കും

സ്വന്തം ലേഖകൻ

കൊച്ചി: അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ ബാങ്കിങ് മേഖല അടക്കം സകല തൊഴിൽ മേഖലകളും പങ്കെടുക്കുന്നുണ്ട്. നാളെ അർധരാത്രി വരെയാണു പണിമുടക്ക്.

ദേശീയ പണിമുടക്കു ദിവസം കടകൾ തുറക്കണോ എന്ന കാര്യത്തിൽ ഓരോ പ്രദേശത്തെയും യൂണിറ്റുകൾക്കു യുക്തമായ തീരുമാനം എടുക്കാമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു. ഹർത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി എതിരാണ്. എന്നാൽ ഈ ദേശീയ പണിമുടക്കിൽ രാജ്യം മൊത്തം നിശ്ചലമാകുമെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിലാണ് തീരുമാനം.

കോൺഗ്രസ് പിന്തുണയ്ക്കും
ഐൻടിയുസി അടക്കം പങ്കു ചേരുന്ന നാളത്തെ പൊതു പണിമുടക്കിനെ കോൺഗ്രസ് പിന്തുണയ്ക്കും. പാർട്ടി സംസ്ഥാന ഘടകങ്ങളും പോഷക സംഘടനകളും പണിമുടക്കിനോടു സഹകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP