Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമനാട്ടുകരയിൽ കാറുകൾ കൂട്ടിയിടിക്കാൻ കാാരണമായത് ഇരു കാറുകളുടേയും അമിതവേഗമെന്ന് ദൃക്‌സാക്ഷികൾ; രക്ഷാപ്രവർത്തനത്തിന് അണിചേർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും: അപകടത്തിൽ പരിക്കേറ്റ പത്ത് പേരും ആശുപത്രിയിൽ

രാമനാട്ടുകരയിൽ കാറുകൾ കൂട്ടിയിടിക്കാൻ കാാരണമായത് ഇരു കാറുകളുടേയും അമിതവേഗമെന്ന് ദൃക്‌സാക്ഷികൾ; രക്ഷാപ്രവർത്തനത്തിന് അണിചേർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും: അപകടത്തിൽ പരിക്കേറ്റ പത്ത് പേരും ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം ഉണ്ടാകാൻ കാരണമായത് ഇരു വാഹനങ്ങളുടേയും അമിതവേഗം. ഇന്നലെ രാത്രി 9.30ഓടെ പാലാഴി ഹൈലൈറ്റ് മാളിനുസമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അഅപകടത്തിൽ കുട്ടിയുൾപ്പടെ 10 പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബേബി മെമോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടു കാറുകളും അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവാഹനങ്ങളും വളവിൽ ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും അമിതവേഗതയിലായിരുന്നു കാറുകളെന്നും പൊലീസ് പറഞ്ഞു. വയനാട്ടിൽ വിനോദസഞ്ചാരത്തിനുപോയി തിരിച്ചുവരുകയായിരുന്ന ഒറ്റപ്പാലം സ്വദേശികളായ മസൂദ് (21), ഉമ്മർ ഫാറൂഖ് (21), മുഹമ്മദാലി (20), റമീസ് (20), നിഷാജ് (20), റാഷിദ് (20) എന്നിവരാണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇവർ സഞ്ചരിച്ച കാർ രാമനാട്ടുകരഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളും പൂർണമായും തകർന്നിട്ടുണ്ട്. അനസ് (42), ഹാരിസ് (43), താഹിൽ( 43), സാഹിദ് (10) എന്നിവർ ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കൂട്ടിയിടിച്ച കാറുകൾ ഓവർടേക്ക് ചെയ്തുവന്ന രണ്ടുവാഹനങ്ങളെയും അപകടത്തിൽപ്പെടുത്തി. ഒരു മണിക്കൂറോളം ബൈപ്പാസിലെ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP