Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലർച്ചെ അഞ്ചു മണിക്ക് ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പൂതൃക്കയിലിനെയും കണ്ടെന്ന അടയ്ക്ക രാജുവിന്റെ മൊഴി വിശ്വസിക്കരുത്; അഭയ കേസിൽ ലോക്കൽ പൊലീസിന്റെയും,ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സത്യസന്ധമായിരുന്നു എന്നും പ്രതിഭാഗത്തിന്റെ വാദം

പുലർച്ചെ അഞ്ചു മണിക്ക് ഫാ. തോമസ് കോട്ടൂരിനെയും  ഫാ. ജോസ് പൂതൃക്കയിലിനെയും കണ്ടെന്ന അടയ്ക്ക രാജുവിന്റെ മൊഴി  വിശ്വസിക്കരുത്; അഭയ കേസിൽ ലോക്കൽ പൊലീസിന്റെയും,ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സത്യസന്ധമായിരുന്നു എന്നും പ്രതിഭാഗത്തിന്റെ വാദം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സത്യസന്ധമായിരുന്നു എന്ന് പ്രതികൾ തിരുവനന്തപുരം സിബിഐ കോടതിയിൽ വാദമുന്നയിച്ചു. പ്രതിഭാഗം അന്തിമവാദം തുടങ്ങിയപ്പോഴാണ് പ്രതിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. അഭയയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ കോടതിയിൽ പ്രതിഭാഗം വാദിച്ചു. കേസിന് ആസ്പദമായ സംഭവം നടന്ന ദിവസം പയസ് ടെന്റ് കോൺവെന്റിലെ സ്റ്റെയർ കേസിൽ വച്ച് പുലർച്ചെ അഞ്ചു മണിക്ക് ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പൂതൃക്കയിലിനെയും കണ്ടെന്ന് പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്ക രാജുവിന്റെ മൊഴി കോടതി വിശ്വസിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.

ഫാ.തോമസ് കോട്ടൂർ , സിസ്റ്റർ സെഫി എന്നീ പ്രതികൾക്കെതിരെയുള്ള വിചാരണയാണ് സിബിഐ കോടതിയിൽ നടക്കുന്നത്. പ്രതിഭാഗ അന്തിമ വാദം നാളെയും തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP