Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിവസേന നേതാവ് പ്രതാപ് സർനായിക് എംഎൽഎയുടെ പിന്നാലെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്; എംഎൽഎയുടെ വീട്ടിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്

ശിവസേന നേതാവ് പ്രതാപ് സർനായിക് എംഎൽഎയുടെ പിന്നാലെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്; എംഎൽഎയുടെ വീട്ടിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ശിവസേന നേതാവ് പ്രതാപ് സർനായിക് എംഎൽഎയുടെ വസതിയിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇന്ന് രാവിലെയാണ് പ്രതാപ് സർനായികിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പ്രതാപ് സർനായികും ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതാപ് സർനായികിന്റെ വസതിയിൽ റെയ്ഡ് നടത്തിയതിനൊപ്പം മുംബൈയിലും താണെയിലുമായി പത്തോളം സ്ഥലങ്ങളിൽ ഇ.ഡി തിരച്ചിൽ നടത്തിയെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

മുംബൈയിലെ ഒവാല മജിവാഡയിൽ നിന്നുള്ള എംഎൽഎയാണ് പ്രതാപ് സർനായിക്. മുംബൈയെ കശ്മീരുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിവാദ പരാമർശം നടത്തിയ കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടയാളാണ് പ്രതാപ് സർനായിക്. 'മുംബൈയെ പാക്അധിനിവേശ കാശ്മീരിനോടുപമിച്ച കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. മുംബൈയിൽ അവരെത്തിയാൽ നമ്മുടെ ധൈര്യമുള്ള സ്ത്രീകൾ കങ്കണയെ തല്ലിയോടിക്കും' എന്നായിരുന്നു പ്രതാപ് സർനായിക്ക് അന്ന് പറഞ്ഞത്. തുടർന്ന് കങ്കണയെ ഭീഷണിപ്പെടുത്തിയതിന് പ്രതാപിനെ അറസ്റ്റ് ചെയ്യണം എന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ്മ ആവശ്യമുന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP