Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വാട്സാപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലെത്തി; പുതിയ ഫീച്ചർ ലഭിക്കാൻ ഉപയോക്താക്കൾ ചെയ്യേണ്ടത് എന്തെല്ലാമെന്ന് അറിയാം

വാട്സാപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലെത്തി; പുതിയ ഫീച്ചർ ലഭിക്കാൻ ഉപയോക്താക്കൾ ചെയ്യേണ്ടത് എന്തെല്ലാമെന്ന് അറിയാം

സ്വന്തം ലേഖകൻ

വാട്സാപ്പിലെ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെ ഉപയോക്താക്കൾക്കും ലഭിച്ചു തുടങ്ങി. പുതിയ ഫീച്ചർ ലഭിക്കാൻ ഉപയോക്താക്കൾ അവരുടെ വാട്‌സാപ് ആപ്ലിക്കേഷൻ അപ്ഡേറ്റുചെയ്യണ.ം ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്ടോപ്പ്, കായ്ഒഎസ്, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഫീച്ചർ ഉപയോഗിക്കാൻ കഴിയും.

അപ്രത്യക്ഷമാകുന്ന മെസേജ് ഫീച്ചർ ഒരു ഓപ്റ്റ്-ഇൻ ഫീച്ചറാണ്. ഇത് ഓണായിരിക്കുമ്പോൾ അയച്ച സന്ദേശം ഏഴ് ദിവസത്തിനു ശേഷം ഇല്ലാതാക്കും. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾക്കും ഫീച്ചർ ഉപയോഗിക്കാനാകും. ഒരു സന്ദേശം അപ്രത്യക്ഷമാകുന്നതിന് മുൻപ് അത് സംരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു സ്‌ക്രീൻഷോട്ട് എടുക്കാം അല്ലെങ്കിൽ കോപ്പി ചെയ്തുവയ്ക്കാം.

ഈ ഫീച്ചർ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങൾ ഏഴു ദിവസത്തിനു ശേഷമായിരിക്കും അപ്രത്യക്ഷമാകുക. ഈ ഫീച്ചർ വരുന്നതിനു മുൻപ് അയച്ചതോ ലഭിച്ചതോ ആയ സന്ദേശങ്ങൾക്ക് ഇതു ബാധകമായിരിക്കില്ല. ഒരോ ചാറ്റിനും ഈ ഫീച്ചർ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യാം. ഗ്രൂപ് ചാറ്റുകളുടെ കാര്യത്തിൽ അഡ്‌മിനിനു മാത്രമെ ഇത് ഓൺചെയ്യാനും ഓഫ് ചെയ്യാനും സാധിക്കൂ.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ എങ്ങനെ ഉപയോഗിക്കാം

  • ആദ്യം ഗൂഗിൾ സ്റ്റോറിലോ ആപ്പിൾ ആപ്ലിക്കേഷൻ സ്റ്റോറിലോ പോയി വാട്‌സാപ് അപ്ഡേറ്റു ചെയ്യുക.
  •  ആപ്ലിക്കേഷൻ അപ്ഡേറ്റുചെയ്തതിനുശേഷം, വാട്‌സാപ്പിന്റെ ചാറ്റ് വിൻഡോ തുറക്കുക
  •  കോൺടാക്റ്റ് നെയിമിൽ ടാപ്പുചെയ്യുക ഇവിടെ അപ്രത്യക്ഷമാകുന്ന സന്ദേശ ഫീച്ചർ ഓണാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന് കാണാം.
  • ഇവിടെ അപ്രത്യക്ഷമാകുന്ന സന്ദേശം ഓണാക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.

മറ്റു ചില വിവരങ്ങൾ

  • ഒരാൾ ഏഴു ദിവസത്തിനുള്ളിൽ വാട്സാപ് പരിശോധിച്ചില്ലെങ്കിൽ സന്ദേശം അപ്രത്യക്ഷമാകും. എന്നാൽ, ഇതിന്റെ പ്രിവ്യൂ നോട്ടിഫിക്കേഷനിൽ കാണിച്ചു കൊണ്ടിരിക്കും.
  • കിട്ടിയ സന്ദേശം ഉൾക്കൊള്ളിച്ചാണ് മറുപടി നൽകുന്നതെങ്കിൽ അപ്രത്യക്ഷമാകാൻ അയച്ച സന്ദേശവും അതിൽ തുടരും. അപ്രത്യക്ഷമാകണമെന്നില്ല.
  • അപ്രത്യക്ഷമാക്കാൻ അയച്ച സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടാൽ ഫോർവേഡ് ചെയ്യപ്പെട്ട സന്ദേശം നശിക്കില്ല. ഫോർവേഡ് ചെയ്യുമ്പോഴും ഈ ഫീച്ചർ ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കിൽ, പിന്നെയും ഫോർവേഡു ചെയ്യപ്പെടുന്നില്ലെങ്കിൽ നശിച്ചേക്കാം.
  • അപ്രത്യക്ഷമാകുന്ന മെസേജ് ലഭിക്കുന്നയാൾ അത് അപ്രത്യക്ഷമാകുന്നതിനു മുൻപ് ബാക്-അപ് ചെയ്തു പോയെങ്കിൽ അതു നശിക്കില്ല. എന്നാൽ, ഈ സന്ദേശങ്ങൾ റീസ്റ്റോർ ചെയ്യാൻ ശ്രമിക്കുമ്പോൾ അവ നശിക്കുകയും ചെയ്യും.
  • അപ്രത്യക്ഷമാകുന്ന സന്ദേശം ഉപയോഗിച്ച് ഫോട്ടോകളോ വിഡിയോകളോ ആണ് അയയ്ക്കുന്നതെങ്കിൽ ലഭിക്കുന്നയാൾ ഓട്ടോ ഡൗൺലോഡ് എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ ചാറ്റിലുള്ള വിഡിയോ നശിക്കും എന്നാൽ ഫോണിൽ സേവാകുന്ന വിഡിയോ അല്ലെങ്കിൽ ഫോട്ടോ നശിക്കില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP