Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'എസ്' എന്ന സ്ത്രീയും 'ഇ' എന്ന പുരുഷനും ആ നേതാവിനോട് ചെയ്തതെന്ത്; തന്റെ ഏറ്റവും പുതിയ ചിത്രം 'ശശികല' പ്രഖ്യാപിച്ച് രാം ഗോപാൽ വർമ: 'ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പ'മെന്ന് ട്വീറ്റ് ചെയ്ത് സംവിധായകൻ

'എസ്' എന്ന സ്ത്രീയും 'ഇ' എന്ന പുരുഷനും ആ നേതാവിനോട് ചെയ്തതെന്ത്; തന്റെ ഏറ്റവും പുതിയ ചിത്രം 'ശശികല' പ്രഖ്യാപിച്ച് രാം ഗോപാൽ വർമ: 'ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പ'മെന്ന് ട്വീറ്റ് ചെയ്ത് സംവിധായകൻ

സ്വന്തം ലേഖകൻ

തമിഴ് രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചേക്കാവുന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രാം ഗോപാൽ വർമ. 'ശശികല' എന്നാണ് ഈ ചിത്രത്തിന്റെ പേര്. 'എസ്' എന്ന സ്ത്രീയും 'ഇ' എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.

തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചനകളാണ് സംവിധായകൻ നൽകുന്നത്. ജെ (ജയലളിത), എസ് ( ശശികല), ഇപിഎസ് (എടപ്പാടി കെ പളനിസാമി) എന്നിവർക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീർണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്...'ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പ'മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകൻ ചേർത്തിട്ടുണ്ട്.

 

      View this post on Instagram

A post shared by RGV (@rgvzoomin)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP