Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഒഴിവാക്കിയേക്കും; തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കുകൂട്ടലിൽ ഏഴ് ദിവസത്തെ ക്വാറന്റൈനും രോഗ പരിശോധനയും ഒഴിവാക്കാൻ നീക്കം: ക്വാറന്റൈൻ നിയമത്തിൽ വീണ്ടും ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഒഴിവാക്കിയേക്കും; തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കുകൂട്ടലിൽ ഏഴ് ദിവസത്തെ ക്വാറന്റൈനും രോഗ പരിശോധനയും ഒഴിവാക്കാൻ നീക്കം: ക്വാറന്റൈൻ നിയമത്തിൽ വീണ്ടും ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്വാറന്റൈൻ നിയമത്തിൽ ഇളവു വരുത്താൻ ആലോചിച്ച് സംസ്ഥാന സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റീൻ ഒഴിവാക്കാൻ ആലോചിക്കുന്നു. നിലവിൽ കേരളത്തിന് പുറത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈനും അതിന് ശേഷം രോഗ പരിശോധനയും നിര്ഡബന്ധമാണ്. ഈ നിയമത്തിൽ ഇളവ് വരുത്താനാണ് സർക്കാർ ആലോചന.

തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഇളവ് ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബിസിനസ് യാത്രകൾക്കും ക്വാറന്റീൻ ഒഴിവാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം ഒഴിവാക്കിയെങ്കിലും കേരളം 7 ദിവസത്തെ ക്വാറന്റീനും അതിനുശേഷം രോഗപരിശോധനയും നിർബന്ധമായി തുടരുകയായിരുന്നു.

്‌നിലവിൽ 7 ദിവസത്തിനകം മടങ്ങുന്നവർക്ക് പ്രത്യേക അനുമതിയുണ്ടെങ്കിൽ ക്വാറന്റീൻ വേണ്ട. അതേസമയം, വിദേശത്തു നിന്നെത്തുന്നവർക്ക് 7 ദിവസം ക്വാറന്റീനും പരിശോധനയുമെന്ന നിബന്ധന മാറ്റില്ല. പരിശോധനയില്ലെങ്കിൽ 14 ദിവസത്തെ ക്വാറന്റീൻ വേണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP