Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പതിനായിരത്തിലധികം വേദികളിൽ കഥകളിക്കു മേളമൊരുക്കിയ ആശാൻ; 1968 മുതൽ ആകാശവാണി നിലയങ്ങളിൽ കഥകളിപ്പദത്തിന് ചെണ്ട അവതരിപ്പിച്ച വ്യക്തി; വാരിക്കൂട്ടിയത് നൂറോളം പുരസ്‌ക്കാരങ്ങൾ: കഥകളി ചെണ്ട വിദ്വാൻ കണ്ടല്ലൂർ സദാശിവന് ആദരാഞ്ജലികൾ

പതിനായിരത്തിലധികം വേദികളിൽ കഥകളിക്കു മേളമൊരുക്കിയ ആശാൻ; 1968 മുതൽ ആകാശവാണി നിലയങ്ങളിൽ കഥകളിപ്പദത്തിന് ചെണ്ട അവതരിപ്പിച്ച വ്യക്തി; വാരിക്കൂട്ടിയത് നൂറോളം പുരസ്‌ക്കാരങ്ങൾ: കഥകളി ചെണ്ട വിദ്വാൻ കണ്ടല്ലൂർ സദാശിവന് ആദരാഞ്ജലികൾ

മറുനാടൻ മലയാളി ബ്യൂറോ

 ഓച്ചിറ: അന്തരിച്ച കഥകളി ചെണ്ട വിദ്വാൻ കണ്ടല്ലൂർ സദാശിവന് ആദരാഞ്ജലിയുമായി സാസംക്കാരിക കേരളം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്. 91 വയസ്സായിരുന്നു. സംസ്‌കാരം നടത്തി. തായമ്പക, പഞ്ചാരിമേളം എന്നിവയിൽ തെക്കൻചിട്ടയിലെ പ്രമാണിയായിരുന്ന സദാശിവൻ പതിനായിരത്തിലധികം വേദികളിൽ കഥകളിക്കു മേളമൊരുക്കി. 1968 മുതൽ ആകാശവാണി നിലയങ്ങളിൽ കഥകളിപ്പദത്തിന് ചെണ്ട അവതരിപ്പിച്ചു.

കലാദർപ്പണം അവാർഡ്, ഓച്ചിറ പി.ആർ.ശങ്കരൻ കുട്ടി പുരസ്‌കാരം, വാരണാസി മാധവൻ നമ്പൂതിരി പുരസ്‌കാരം എന്നിവ ഉൾപ്പെടെ നൂറോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഭാസുര. മറ്റു മക്കൾ: ഷൈലജൻ, കണ്ടല്ലൂർ സജീവ് (റിട്ട.കെഎസ്ആർടിസി), ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ ജലജാമണി, ഭദ്രൻ (റിട്ട.ആർമി), പരേതരായ കണ്ടല്ലൂർ ഷാജി,സുദേവൻ. മരുമക്കൾ: സുശീല, സുലോചന, സിസിലി, ശശി കെ.പണിക്കർ, സുവർണ, മീന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP